എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/ജൂനിയർ റെഡ് ക്രോസ്-17
കദീജ ടീച്ചറുടെ നേതൃത്വത്തിൽ ജൂനിയർ റെഡ് ക്രോസിന്റെ ഒരു യൂനിറ്റ് സ്കൂളിൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. ഈ വർഷം മൊത്തം 80 കേഡറ്റുകളാണ് ഉളളത്.
ഹിരോഷിമ ദിനത്തിൽ മുക്കം സബ്‌ജില്ല മുക്കം ടൗണിൽ സംഘടിപ്പിച്ച യുദ്ധവിരുദ്ധ റാലിയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ അണി നിരത്തി. ജനസംഖ്യ ദിനത്തോടനുബന്ധിച്ച് സെമിനാർ നടത്തി. ട്രാഫിക് ബോധവൽക്കരണത്തിന്റെ ഭാഗമായി മുക്കം ടൗണിൽ ഒരു ദിവസം മുഴുവനും സ്‌കൂളിലെ കേഡറ്റുകൾ ഗതാഗതം നിയന്ത്രിച്ചു.