എം. ഐ. എൽ. പി. എസ്. കക്കോടി/അക്ഷരവൃക്ഷം/കൊറോണയെ കുറിച്ച് ...

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ കുറിച്ച് ...

ചൈനയിലെ ഹുബയി പ്രവിശ്യയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട അപകടകാരിയായ വൈറസ് ഇന്ന് ലോകമെമ്പടുമുള്ള 20 ലക്ഷത്തോളം പേരെ രോഗികളാക്കിയിരിക്കുന്നു. ഒരു ലക്ഷത്തിലധികം പേരുടെ ജീവനെടുക്കാനും ഈ വൈറസിന് കഴിഞ്ഞു.ലോകത്തിന്റെ മിക്ക മേഖലകളിലും നഷ്ടങ്ങൾ സൃഷ്ടിച്ചു. ഇതിനു മരുന്ന് കണ്ടുപിടിച്ചിട്ടില്ല. WHO , കോറോണക്കു covid 19 എന്ന പേര് നൽകുകയും മാർച്ച് 11 ന്നു മഹാമാരി യായി പ്രഖ്യാപിക്കുകയും ചെയ്തു. സാമൂഹിക അകലം പാലിക്കുക എന്നതാണ് ഇതിനെ പ്രതിരോധിക്കാൻ ഉള്ള ഒരേയൊരു മാർഗം. സമ്പൂർണ ലോക്‌ഡൌൺ വന്നതോടെ തൊഴിലില്ലായ്മായും പട്ടിണിയും കൂടിയെങ്കിലും ഭൂമിയിൽ പല നല്ല മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്.വാഹനങ്ങളിൽ നിന്നുള്ള വിഷപ്പുക വായുവിൽ കലരുന്നത് കുറഞ്ഞു, ഓസോണിനെ നശിപ്പിക്കുന്ന വാതകങ്ങൾ കുറഞ്ഞു എന്നിവ അവയിൽ ചിലതാണ്.മനുഷ്യരാശിക്കു തന്നെ ദോഷം ചെയ്യുന്ന ഈ വൈറസിനെ തുരത്താൻ നമ്മൾ ഒന്നിച്ചു പൊരുതേണ്ടതുണ്ട്

ഭഗത് എ ഡി
IV എം. ഐ. എൽ. പി. എസ്. കക്കോടി
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം