പ്രകൃതിയുടെ കോപം
ദൈവം നമ്മിൽ കനിഞ്ഞൊര
നുഗ്രഹമാണീ പ്രകൃതി
ദൈവത്തിൽ നന്ദി അർപ്പിക്കണം
നാം അതിൽ
ഭൂമി തൻ സർവ്വ വസ്തുവും നന്ദി-
അർപ്പിക്കുന്നു നിത്യവും
നന്ദി കെട്ടവരായി മാറിയോ-
മനുഷ്യരേ നമ്മളും
ഒരു തൈ നടൂ ഒരു തണൽ നേടൂ
എന്നറിവുള്ളവർ ചൊല്ലിയെങ്കിലും
പത്തു തൈ വെട്ടി മേൽക്കൂര-
പണിയും ധൃതിയിലാണവർ
ഭൂമിയിൽ സ്വർഗ്ഗം തീർത്തിടാം ഞാൻ-
പ്രകൃതിയെ പ്രണയിക്കൂ നിങ്ങളും
അത്യാഗ്രഹം മൂത്ത മനുഷ്യർ തൻ ചെയ്തികൾ
ഭൂമി തൻ ശ്വാസം നിലക്കുമെന്നോർത്തില്ല
കോപത്താൽ ജ്വലിച്ച ഭൂമി ഇന്നു-
കലിതുള്ളി ആടുവാൻ തുടങ്ങിയപ്പോൾ
ഒന്നിനു പിറകേ ഒന്നായി
പ്രകൃതി ദുരന്തങ്ങൾ ഏറിവന്നു
സുനാമിയും പകർച്ചവ്യാധിയും നാശം വിതച്ചപ്പോൾ
ഒന്നു തേങ്ങി കരയുവാൻ പോലുമാവാതെ-
മനുഷ്യർ കാലന്റെ കൈകളിൽ ചേർന്നുപോയി.....