എം. എ. യു. പി. എസ്. മാവിലാകടപ്പുറം/അക്ഷരവൃക്ഷം/ കൊറോണ വൈറസ്
കൊറോണ വൈറസ് ഞാൻ ആരാണെന്ന് എനിക്ക് തന്നെ അറിയില്ല. പക്ഷേ ഞാനാണ് ഇന്ന് ലോകത്തിന്റെ ചർച്ചാവിഷയം
ഞാൻ ആരാണെന്നും ഞാൻ എന്താണെന്നും ലോകത്തിലുള്ള ആർക്കും തിരിച്ചറിയാൻ പറ്റിയിട്ടില്ല. എൻറെ സ്ഥാനം ഇന്ന് ലോകത്തിലെ ഓരോ മനുഷ്യരുടെയും ഹൃദയത്തിന്റെ അടിത്തട്ടിലാണ്.ഞാൻ ഇന്ന് എല്ലാവർക്കും പേടിസ്വപ്നമായി മാറി.ഈ ദിവസങ്ങളിൽ ഞാൻ എല്ലാവരുടെയും ഉറക്കത്തിൽ ദു:സ്വപ്നമായി മാറുന്നു. എല്ലാവരുടെയും ചിന്താ കേന്ദ്രങ്ങളിൽ ഞാനാണിന്ന് പ്രധാന വിഷയം.എനിക്ക് ലോകത്തിലുള്ള ദരിദ്രരും പണക്കാരും തൊഴിലാളികളും മുതലാളികളും ഒരുപോലെയാണ്. എന്റെ പ്രയാണം ഞാൻ ആരംഭിച്ചത് ഒരു രാജ്യത്തിൽ നിന്നുമാണ്. ഇന്ന് ഞാൻ എല്ലാ രാജ്യങ്ങളിലേക്കും പടർന്നു പന്തലിച്ചിരിക്കുകയാണ്. ഞാൻ ഇന്ന് ലോകത്തിലുള്ള ജനങ്ങളെയൊക്കെ കൊന്നൊടുക്കുകയാണ്. എന്റെ രൂപഭാവങ്ങളെ ഒരു രാജ്യത്തിനും കണ്ടെത്താൻ പറ്റിയില്ല. ഞാൻ സഞ്ചരിച്ച ദിശയെയും ഞാൻ ഏതൊക്കെ രീതിയിൽ മനുഷ്യരിൽ കടന്നുകൂടും എന്നതുപോലും ഇന്നാർക്കും കണ്ടെത്താനായിട്ടില്ല. ലോകത്ത് നടന്ന മഹായുദ്ധങ്ങൾ പോലും വെട്ടി മലർത്തിക്കൊണ്ട് ഞാൻ പൂർവാധികം ശക്തിയോടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തിലെ വൻ സാമ്പത്തിക ശക്തികൾ പോലും ഇന്ന് എന്നെ പേടിച്ച് മുട്ടുമടക്കുകയാണ്. വൻതോതിൽ യുദ്ധസാമഗ്രികൾ ഉള്ള രാജ്യങ്ങൾക്കു പോലും എന്നെ പിടിച്ചു കെട്ടാൻ സാധിക്കുന്നില്ല. ഞാൻ എന്റെ പ്രയാണം ആരംഭിച്ചപ്പോൾ എന്നെ വളരെ നിസാരമാക്കി തള്ളിക്കളഞ്ഞു. അതിനുള്ള കടുത്ത വെല്ലുവിളികളാണ് ഇന്ന് ലോകം നേരിട്ടുകൊണ്ടിരിക്കുന്നത്. ഞാൻ വന്നിറങ്ങിയത് അഹങ്കാരം നടിച്ചു ജീവിക്കുന്ന ഒരു ജനതക്കിടയിലാണ്. പരിസ്ഥിതിയെ പോലും മോശമാക്കുന്ന മനുഷ്യർക്ക് ഞാൻ ഒരു പാഠമാവട്ടെ... ഞാനാണ് കൊറോണ വൈറസ് (കോവിഡ്19).
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെറുവത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെറുവത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കാസർഗോഡ് ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ