എം. എ. യു. പി. എസ്. മാവിലാകടപ്പ‌ുറം/അക്ഷരവൃക്ഷം/ കുഞ്ഞനുറുമ്പും കൊറോണയും

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞനുറുമ്പും കൊറോണയും

കുഞ്ഞനുറുമ്പും കൊറോണയും


കുഞ്ഞനുറുമ്പിന്റെ അച്ഛൻ മുട്ടനുറുമ്പ് വിദേശത്തായിരുന്നു.വിദേശത്തങ്ങും കൊറോണ ആയതുകൊണ്ട് മുട്ടനുറുമ്പ് നാട്ടിലേക്ക് തിരിച്ചെത്തി. വീട്ടിലെത്തിയപ്പോൾ കുഞ്ഞൻ വാതിൽ തുറന്നില്ല.കുഞ്ഞൻ പറഞ്ഞു: കൊറോണയുണ്ടോ അതോ ഇല്ലയോ എന്ന് പരിശോധിച്ച് റിപ്പോർട്ടുമായി വീട്ടിൽ വന്നാൽ മതി. കുഞ്ഞനുറുമ്പിന്റെ വാക്ക് കേട്ട് അച്ഛൻ മുട്ടനുറുമ്പ് ആശുപത്രിയിലേക്ക് പോയി പരിശോധന ഫലം വന്നപ്പോൾ കുഞ്ഞനുറുമ്പും മുട്ടനുറുമ്പും സന്തോഷിച്ചു. കാരണം അച്ഛനായ മുട്ടനുറുമ്പിന് കൊറോണ വൈറസ് ഇല്ല.. കുഞ്ഞൻ ഉറുമ്പ് കൂട്ടുകാരോട് പറഞ്ഞു: ഇനിമുതൽ പഞ്ചസാരക്ക് ചുറ്റുമൊന്നും നമുക്ക് കൂട്ടം കൂട്ടമായി നിൽക്കേണ്ട.. ഒറ്റയ്ക്ക് ഒറ്റയ്ക്ക് നടന്നാൽ മതി. കൊറോണ കാലം കഴിഞ്ഞാൽ മാത്രമേ നമ്മൾ കൂട്ടംകൂട്ടമായി നടക്കാൻ പാടുള്ളൂ. ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക. മാസ്ക് ധരിക്കുക. എല്ലാവരും തലകുലുക്കി സമ്മതിച്ചു.. ഇതുപോലെയാണ് മനുഷ്യരുടെ കാര്യവും മനുഷ്യരും ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പ് ഉപയോഗിച്ചു കഴുകുകയും മാസ്ക് ധരിക്കുകയും ചെയ്യുന്നു ...



SIVAPRIYA C V
7 B എം. എ. യു. പി. എസ്. മാവിലാകടപ്പ‌ുറം
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ