എം. എൻ. യു. പി. എസ്. നെടുമ്പായിക്കുളം/അക്ഷരവൃക്ഷം/ ആത്മകഥ

Schoolwiki സംരംഭത്തിൽ നിന്ന്
ആത്മകഥ

പ്രീയപ്പെട്ടവരെ,

ഞാൻ കൊറോണ വൈറസ് നിങ്ങളെപ്പോലെ തന്നെ ഈ പ്രക്യതിയിലെ ഒരു പ്രജ.ചൈനയിലെ ഒരു ഘോരവനത്തിൽ ഒരു കാട്ടുപന്നിയുടെ വൻകുടലിൽ കുഞ്ഞുകു ട്ടിപരാധീനങ്ങളുമായി കഴഞ്ഞുകൂ‍‍ടുകയായിരുന്നു.നിങ്ങൾക്കറിയാമല്ലോ ഞങ്ങൾ വൈറസുകൾക്ക് പുറത്തുജീവിക്കാൻ കഴിയില്ലെന്ന് എങ്കിലും ജീവിക‍‍ളുടെ ആന്തരീകാവയവങ്ങളിലാണ് ഞങ്ങൾ വാസസ്ഥാനം കണ്ടെത്താറ് പുറത്തുവന്നാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ‍ ഞങ്ങളുടെ കഥ കഴിയും. എലി,പെരുച്ചാ‍ഴി,പന്നി,വവ്വാൽ,കുറുന്നരി തുടങ്ങിയ ‍ ജീവികളെയാണ് ഞങ്ങൾ തെരഞ്ഞെടുക്കാറ് അവരുടെ വയറ്റിലാകുമ്പോൾ ശല്യമൊന്നുമില്ലല്ലോ പിന്നെ പാലുതരുന്ന കൈകളിൽ ‍ ഞങ്ങൾ കൊത്താറില്ല .ആതിഥേയജീവികളിൾക്ക് രോഗം വരുത്താറില്ല എന്നർത്ഥം അങ്ങനെയിരിക്കെ ഒരു ദിവസം ചൈനയിലെ കാ‍‍ ട്ടിലേക്ക് ഒരു നായാട്ടുകാരനും സംഘവും വന്നും .നിയമങ്ങൾ കാറ്റിൽ പറത്തി അനേകം മൃഗങ്ങളെ വെടിവെച്ചുവീഴ്ത്തി .കൂട്ടത്തിൽ ഞാൻ പാർക്കുന്ന പന്നിയും ചത്തു.വീണ മൃഗങ്ങളെയെല്ലാം വണ്ടിയിൽയറ്റി വുഹാനിലെ മാംസ മാർക്കറ്റിൽ കൊണ്ടുപോയി. അങ്ങനെ ഞാൻ വിഷമിച്ചിരിക്കുമ്പോഴാണ് ഞാൻ പാർത്തിരുന്ന പന്നിയെ ഒരു ഇറച്ചിവെട്ടുകാരൻെ്റ കൈയ്യിൽ കൊടുത്തത് അദ്ദേഹം ഈ പന്നിയെ വെട്ടുന്നതിനിടയിൽ ‍ഞാൻ അദ്ദേഹത്തിൻെ്റ കൈയ്യിൽ കയറി .ഇറച്ചിവെട്ടുന്നതിനിടക്ക് അദ്ദേഹം മുഖത്തിലേക്ക് കൈകൊണ്ടുപോയതോടെ‍ ഞാൻ അദ്ദേഹത്തിൻെ്റ ശരീരത്തിൽ കയറി. ചില ദിവസങ്ങൾക്ക‍‍ഴിഞ്ഞപ്പോൾ അദ്ദേഹത്തിന് ചുമയും ശ്വാസംമുട്ടലും അനുഭവപ്പെട്ടു അതൊക്കെ കഴിഞ്ഞ് എന്നെ ആളുകൾ കണ്ടു പിടിച്ചപ്പോഴോക്കും ഇറച്ചിവെട്ടുകാരൻവഴി അഴാളുടെ ഭാര്യയുടേയും മക്കളുടേയും ശരീരത്തിൽ കയറി .അവൾ വഴി ഞാൻ പിന്നെ ആളുകളിലേക്ക് കയറി .എന്തുചെയ്യാന എനിക്കും ആഗ്രഹമൊക്കെയുണ്ട് നിങ്ങളെവിട്ട് പോകാൻ .പക്ഷേ പ്രകൃതി എനിക്ക് പറഞ്ഞേൽപ്പിച്ചതാണ് എനിക്ക് അത് ചെയ്തേപറ്റു.

കൃഷ്ണപ്രിയ
7 A എം. എൻ. യു. പി. എസ്. നെടുമ്പായിക്കുളം
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ