എം. എസ്. സി. എൽ പി. എസ്. കലയപുരം/അക്ഷരവൃക്ഷം/ഉറുമ്പും എലിയും

Schoolwiki സംരംഭത്തിൽ നിന്ന്
ഉറുമ്പും എലിയും

ഒരിടത്ത് ഒരു വയലിൽ ഒരു ഉറുമ്പുകളുടെ കൂട് ഉണ്ടായിരുന്നു. അവിടെ തന്നെ ഒരു എലിയുടെ മാളവും.എലി വയലിലെ പച്ചക്കറികൾ കഴിച്ചാണ് ജീവിച്ചത്. ഉറുമ്പ് പലയിടത്തും പോയി അരി ശർക്കര പോലുള്ള സാധനങ്ങൾ ശേഖരിച്ചു.ഇത് കണ്ട് എലി എന്നും ഉറുമ്പുകളെ കളിയാക്കുമായിരുന്നു. ഒരിക്കൽ വലിയൊരു വരൾച്ചയിൽ വയലിലെ കൃഷിയെല്ലാം ഉണങ്ങി. വിശന്നുവലഞ്ഞ എലിയെ കണ്ടു സഹതാപം തോന്നിയ ഉറുമ്പുകൾ എലിക്ക് കഴിക്കാൻ വയറു നിറയെ ഭക്ഷണം കൊടുത്തു.ഉറുമ്പുകളെ കളിയാക്കിയ എലിക്ക് അതോർത്ത് പശ്ചാത്താപം തോന്നി. അവൻ ഉറുമ്പുകളോട് മാപ്പ് പറഞ്ഞു.

വൈഗ വിനീഷ്
3 എം.എസ്.സി.എൽ.പി.എസ് .കലയപുരം .
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


1

 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ