എം. എം. എ. ഹൈസ്കൂൾ മാരാമൺ/സയൻസ് ക്ലബ്ബ്-17
ബഹിരാകാശ വാരാചരണവുമായി ബന്ധപ്പെട്ട് സ്കൂളിൽ നടന്ന പ്രവർത്തനത്തിന്റെ അംഗീകാരമായി സ്പേസ് സെന്റര് സ്കൂളിനെ സംസ്ഥാനത്തെ മികച്ച 10 വിദ്യാലയങ്ങളിൽ ഒന്നായി അംഗീകരിച്ചു . സ്വർണം പൂശിയ റോക്കറ്റിന്റെ മാതൃക സമ്മാനമായി ലഭിച്ചു . രണ്ടു തവണ ഈ അംഗീകാരം സ്കൂളിന് ലഭിച്ചിട്ടുണ്ട് . എല്ലാ വർഷവും ജൂൺ മാസത്തിൽ തന്നെയേ ക്ലബ്ബുകൾ രൂപീകരിക്കുകയും പ്രവർത്തനം നടത്തുകയും ചെയ്യുന്നു . അക്കാദമിക് തലത്തിലുള്ള പഠനാനുഭവങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ക്ലബ്ബുകൾ സഹായിക്കുന്നു . സയൻസ് ടീച്ചറിന്റെ നേതൃത്വത്തിൽ സയൻസ് ക്ലബ് പ്രവർത്തിക്കുന്നു . ക്ലബ്ബിന്റെ നല്ല രീതിയിലുള്ള പ്രവർത്തനത്തിന്റെ ബലമായി തുടർച്ചയായി പുല്ലാട് ഉപജില്ലാ ശാസ്ത്ര മേളയിൽ സ്കൂളിന് ഓവറോൾ കിരീടം ലഭിക്കുന്നു . ശാസ്ത്ര നാടകം, ശാസ്ത്ര പ്രൊജക്റ്റ് , സ്റ്റിൽ മോഡൽ , വർക്കിംഗ് മോഡൽ , improvised experiment എന്നിവയിൽ A ഗ്രേഡ് ലഭിച്ചു.