Login (English) Help
ജീവിതനൗകയെ നിശ്ചലമാക്കുന്നതിനോ, മാനവരാശിയെ തച്ചുടക്കുന്നതിനോ.. എവിടെ നിന്നോ വന്നവൻ.. ശൂരനോ വീരനോ ഭേദമില്ല, പാപിയോ പുണ്യനോ ഭേദമില്ല, വന്നവനെല്ലാം തച്ചുടക്കാൻ.. മാനവപുത്രൻ തൻ സ്വലീലകളാൽ, ചഞ്ചലാതീതനാക്കിയോ, ഭൂമിയെ നിന്നെ ഉന്മൂലനം ചെയ്യുമോ, ഭൂമിതൻ അവകാശികളെയെല്ലാം.. തച്ചുടക്കൂ ഏതു വീരനാണെങ്കിലും, ഒന്നായ് നിന്ന് പിഴുതെറിയൂ, വീണ്ടെടുക്കു നിൻ ഭൂമിതൻ സ്വർഗത്തെ..
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത