എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/ എന്റെ മനസ്സിനെ വേദനിപ്പിച്ച ഒരു അനുഭവം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ മനസ്സിനെ വേദനിപ്പിച്ച ഒരു അനുഭവം

എന്റെ മനസ്സിനെ വേദനിപ്പിച്ച ഒരു അനുഭവം

ഒരു ദിവസം രാവിലെ സ്കൂളിൽ സ്പെഷ്യൽ ക്ലാസ്സ് ഉണ്ടായിരുന്നു. അന്ന് എഴുന്നേൽക്കാൻ താമസിച്ചു.അതിനാൽ ഞാൻ ധൃതിപ്പിടിച്ചു ഒരുങ്ങുകയാ യിരുന്നു. മമ്മി എനിക്ക് രാവിലെ ദോശയും സാമ്പാറും ഒരു ഗ്ലാസ് പാലും എടുത്തു വച്ചു. കുറെ നേരമായി വിളിക്കുന്നു. മമ്മിയെ ആഹാരം കഴിക്കുന്നതായി കാണിച്ചിട്ട് മമ്മി കാണാതെ ഞാൻ എടുത്തു കളഞ്ഞു. എന്നിട്ട് ഞാൻ ചോറുമായി സ്കൂളിൽ നടന്നു. അപ്പോൾ ഞാൻ അവിടെ വെച്ച് ഒരു കുഞ്ഞുമോളേയും ഒരു അപ്പൂപ്പനേയുംകണ്ടു.അവർ ഭിക്ഷയാചിക്കുകയായിരുന്നു. എന്റെ ടുത്ത് വന്നു ഭിക്ഷ ചോദിച്ചു. ഞാൻ എൻറെ കൈയിൽ ഇരുന്ന ചോറ് പൊതി ഞാൻ കുഞ്ഞുമോളുടെ കൈയിൽ കൊടുത്തു. അവർ അപ്പോൾ തന്നെ കഴിച്ചു. അവരുടെ മുഖത്ത് ഉണ്ടായിരുന്ന സന്തോഷം എനിക്ക് കാണാൻ കഴിഞ്ഞു. ഇതിൽ എനിക്കു മനസ്സിലായി ഒരു നേരത്തേക്ക് ആഹാരംപ്പോലും കഴിക്കാൻ ഇല്ലാത്ത എത്രപേർ നമ്മുടെ സമൂഹത്തുണ്ട്. നമുക്ക് ഒക്കെ ആഹാരത്തിനു ആഹാരം ഉടുപ്പിനു ഉടുപ്പ് എല്ലാം ഉണ്ടായിട്ടും നമ്മൾ പാഴാക്കി കളയുന്നു. ഒരു നേരത്തെ ആഹാരം കിട്ടിയപ്പോൾ ആ കുഞ്ഞിൻറെ മുഖത്ത് കണ്ട സന്തോഷം എനിക്ക് ഒരിക്കലും ‌മറക്കാൻ പറ്റാത്തതായിരുന്നു. ഇനി എന്റെ ജീവിതത്തിൽ ഒരു നുള്ള് ആഹാരം പോലും പാഴാക്കി കളയില്ല.

ജെസ്സി വർഗ്ഗീസ്.
9 മാർത്തോമ്മാ ഗേൾസ് ഹൈസ്കൂൾ, കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം