പൊരുതാം തോൽപ്പിക്കാം.....
രൂപത്തിൽ സൂക്ഷ്മനെങ്കിലും
ആകൃതിയിൽ വലിയവനാം
മനുഷ്യജന്മത്തെ ഭീതിതൻ
മുൾമുനയിലാഴ്ത്തിയ വൈറസ്
പൊരുതാം, തോൽപ്പിക്കാം
നല്ല ഒരു പൊൻപുലരിക്കായി
ഈ കാലയളവിൽ
നന്മ തൻ നറുദീപമേന്തി
ലോക ജനതക്കായി, പ്രാർഥനയോടെ
പൊരുതാം ഈ മഹാമാരിയെ
ഭീതിയല്ല ഭയമല്ല
പ്രതിരോധം തന്റെ
നമ്മുടെ ഉടവാൾ
പൊരുതാം തോൽപ്പിക്കാം
നല്ല ഒരു നാളേക്കായി ...
പ്രാർഥനയോടെ, പ്രത്യാശയോടെ മുന്നേറാം