ദിനരാത്രങ്ങൾ കൊണ്ട് തന്നെ
സഹസ്രങ്ങളുടെ ജീവൻ
അപഹരിച്ച മഹാമാരി
വികസിതരെന്ന് അഭിമാനിക്കുന്ന
രാഷ്ട്രങ്ങൾപ്പോലും പകച്ചുനിന്നു
മുഖാവരണം ജീവിതശൈലിയുടെ
ഭാഗമാകാൻ തുടങ്ങിയ നാളുകൾ
ഭവനത്തിലിരുന്നു തൊഴിൽ
മതിയെന്ന നിലപാടെടുത്ത
കോർപ്പറേറ്റ് സ്ഥാപനങ്ങൾ
ആളും ആരവുമൊഴിഞ്ഞ
കടപ്പുറങ്ങൾ, മാളുകൾ , തി യേറ്ററുകൾ
ജീവനക്കാർ ഇല്ലാതെ ജോലി സ്ഥലങ്ങൾ
വാഹനങ്ങൾ ഇല്ലാതെ പാതയോരങ്ങൾ
കുടുംബത്തെയും പ്രകൃതിയെയും തൊട്ടറിഞ്ഞ് നിമിഷങ്ങൾ
സാമൂഹിക അകലവും ശുചിത്വ ബോധവും കൈമുതൽ ആക്കാം
'ഭൂമിയിലെ മാലാഖമാർ' ക്കും
ആരോഗ്യ പ്രവർത്തകർക്കും ഒപ്പം
നേരിടാം കോവിഡിനെ
തോൽക്കും
വൈറസും നമുക്
മുന്നിൽ
അതി അതിജീവിക്കും ഈ മഹാ
വിപത്തിനെയും നാം തീർച്ചയായും ....