എൻ ഭൂമിയുടെ മക്കളെ കാർന്നു -
തിന്നുന്നതെന്തിനു നീ മഹാമാരി
മരവിച്ച മൃതശരീരങ്ങൾ കണ്ടു -
വിറങ്ങലിച്ചു നിൽക്കുന്നു ലോകം
മനസ്സിനെ തളർത്തി കവർന്നെടുക്കു-
ന്നതെന്തിനു പിഞ്ചു ജീവനുകളെ
മനുഷ്യന്റെ പ്രവർത്തികൾ മഹാവിപ-
ത്തുകളെ സൃഷ്ടിക്കുന്നു
എത്രയോ ജീവനുകൾ നീ നിന്നിലേക്കു-
ചേർത്തു മഹാമാരി
നിൻ ഉഗ്രതാണ്ഡവം ഇനിയും -
ശമിച്ചിലേ
ഇനിയും നിൻ കേളികൾ എൻ -
കൊച്ചു ഭൂമിയേ വിറപ്പിക്കുമോ
ഭയപ്പെടേണ്ട എൻ ജനങ്ങളെ-
കരുത്തുറ്റ ഭൂമിയുടെ മക്കളാണു നാം
അതിജീവിക്കാം ഈ ക്രുരവിപത്തിനെ
തുടച്ചു നീക്കാം കൊറോണയെ