എം.റ്റി.എസ്സ്.എച്ച്.എസ്സ് എസ്സ്. കോട്ടയം./അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

നമ്മുടെ ചുറ്റുമുള്ള ഭൂമി നമുക്ക് ദൈവം തന്ന വരമാണ്. അതിനെ നാം സംരക്ഷിക്കണം. നമുക്ക് കിട്ടിയ മനോഹരമായ ഈ പരിസ്ഥിതിയെ ഉപദ്രവിക്കരുത്. നാം അതിനോട് ചെയ്യുന്ന ഒരോ ഉപദ്രവങ്ങൾക്കും ദ്രോഹങ്ങൾക്കും തിരിച്ചടിയായി ഇടക്കൊക്കെ അതു നമ്മളേയും വേദനിപ്പിക്കും. അതിൻറെ മനോഹാരിതയെ തച്ചുടച്ച് അതിനെ നാം മലിനമാക്കുമ്പോൾ,പച്ചപ്പാർന്നു നിൽക്കുന്ന മരങ്ങളെ എല്ലാം നാം വെട്ടി നശിപ്പിച്ച് നമ്മുടെതായ ആവശ്യങ്ങൾക്ക് ഉപയോഗിക്കു മ്പോൾ നാം അറിയണം ഈ ഭുമിക്ക് അത് എത്രമാത്രം സങ്കടം ഉണ്ടാകുമെന്ന്.ഇങ്ങനെയെല്ലാം മരങ്ങൾ വെട്ടി നശിപ്പിക്കുമ്പോൾ നിങ്ങൾ ഒന്ന് ഓർക്കണം,നമുക്ക് ജീവിക്കാൻ ഉള്ള ജീവവായു തരുന്നത് അവയാണ്, തണലുതരുന്നവയുമാണ്. മരങ്ങൾ ഇല്ലാതെ വരുമ്പോൾ ഉള്ള അവസ്ഥയെ കുറിച്ച് നിങ്ങൾ ഇടക്കെങ്കില്ലും ഒന്ന് ഓർത്തു നോക്കണം.
അതുപോലെ തന്നെ മലിനമാക്കുകയാണ് നമ്മൾ നമ്മുടെ ജലശ്രോതസുകളെ.നമ്മുടെ ജീവിതത്തിൽ ജലത്തിന്നുമില്ലേ പ്രധാന്യം. അതൊന്നും മനുഷ്യർ ഓർക്കുന്നില്ലയോ? വരും തലമുറകൾക്ക് വേണ്ടതല്ലേ ഇവയെല്ലാം എന്ന് ആലോച്ചിക്കുന്നുണ്ടോ? നമ്മൾ ജലശ്രോതസുകളെ മലിനമാക്കി അതിനെ വേദനിപ്പിക്കുമ്പോൾ വേനൽക്കാലത്തുള്ള വരൾച്ച ഭൂമി നമുക്ക് തരുന്ന ഒരു തിരിച്ചടിയാണ് എന്ന കാര്യം ഓർക്കണം.നമ്മൾ ജീവിതത്തിൽ ആവശ്യമുള്ള വസ്തുകളെ നശിപ്പിക്കുമ്പോൾ നാം ഒന്ന് ഓർക്കണം, അത് ഇല്ലാതായാൽ ഉള്ള അവസ്ഥയെന്താണെന്ന്. നാം എന്തിനാണ് ഇവയെ നശിപ്പിക്കുന്നത്? മാലിന്യങ്ങൾ എല്ലാം സംസ്ക്കരിക്കാൻ എന്തൊക്കെ മാർഗ്ഗങ്ങൾ കണ്ടെത്തിയിരിക്കുന്നു. എന്നിട്ടും എന്തിനാണ് ഒരു തെറ്റും ചെയ്യാത്ത നമ്മുടെ പരിസ്ഥിതിയോട്... പ്രകൃതിയോട്... ഭൂമിയോട്... നാം ഈ ക്രൂരത ചെയ്യുന്നത്? ഈ തെറ്റിനെല്ലാം ഭൂമി നമുക്ക് തിരിച്ചടി തരുമ്പോൾ അതെല്ലാം ഏറ്റു വാങ്ങുകയും വേണം പക്ഷെ, അതിനെയെല്ലാം അതിജീവിച്ചു നാം മുന്നേറിവരുമ്പോൾ നാം വീണ്ടും അതേ തെറ്റുതന്നെ അവർത്തിച്ച് നമ്മുടെ പരിസ്ഥിതിയെ വീണ്ടും നശിപ്പിക്കുന്നു.
അതുപോലെ തന്നെ ഒരാൾ എങ്കിലും നമ്മുടെ ചുറ്റുമുള്ള പരിസ്ഥിതിയെ സംരക്ഷിച്ച് അതിനെ മലിനമാക്കാതെ നോക്കു, അതിനുവേണ്ടി ഒന്ന് ഇറങ്ങിത്തിരിക്കു, അപ്പോൾ ഈ പ്രകൃതിയുണ്ടാകും നമ്മുടെ കൂടെ.
കുറച്ചു ആളുകൾ നമ്മുടെ മനോഹരമായ പരിസ്ഥിതിയെ... പ്രകൃതിയെ...ദൈവത്തിൻറെ സ്വന്തം നാട് എന്നെല്ലാം പുകഴ്ത്തുകയും എന്നാൽ കുറച്ചു ആളുകൾ യാതൊരു കുറ്റബോധവുമില്ലാതെ അതിനെ നശിപ്പിക്കുകയും ചെയ്യുന്നു.ഇനി എന്നാണ് ഈ മനുഷ്യർ നമ്മുടെ പ്രകൃതിയെ പൂർണ്ണമായും സംരക്ഷിക്കുന്നത്?

കാർത്തിക് കെ. അനോജ്
7 ബി എം.റ്റി.എസ്സ്.എച്ച്.എസ്സ്.എസ്സ്,കോട്ടയം
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം