എം.ഡി.പി.എസ്.യു.പി.സ്. ഏഴൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി നമ്മുടെ അമ്മ

പരിസ്ഥിതി നമ്മുടെ അമ്മ

പരിസ്ഥിതിക്കു ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിനു കാരണമാകും. ഇന്ന് അനേകം പരിസ്ഥിതി മലിനീകരണങ്ങൾ നടക്കുന്നുണ്ട്. ഇതിനെല്ലാം കാരണം നമ്മൾ മനുഷ്യർ തന്നെയാണ്. നാമെല്ലാവരും ഇന്ന് വികസനത്തിന്റെ പിന്നാലെ ഓടിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്. അതുകൊണ്ട് തന്നെ പരിസ്ഥിതി സംരക്ഷണത്തെ കഴിയുന്നത്ര ദോഷകരമായി ബാധിക്കാത്ത വിധത്തിലായിരിക്കണം വികസനം നടപ്പിലാക്കേണ്ടത്. മനുഷ്യർ സ്വീകരിച്ചു വരുന്ന വികസന പ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും ഭൂമിയുടെയും നിലനിൽപ് അപകടത്തിലായേക്കാം. അത് മനുഷ്യന്റെ നിലനിൽപ്പിനെ വളരെയധികം ദോഷകരമായി ബാധിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ പ്രകൃതി നമ്മുടെ അമ്മയാണ് എന്ന ചിന്ത എല്ലാവരിലും എപ്പോഴും ഉണ്ടാവട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. നല്ല നാളെക്കായി നമുക് കൈകോർക്കാം

ദിൽഫാ ജബിൻ
1 B എം.ഡി...പി,എസ്.യു.പി.സ്.ഏഴൂർ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - ലേഖനം