അടഞ്ഞ ജനലുകൾ
ഒഴിഞ്ഞ തെരുവുകൾ
ഇതിൽ നിന്ന് എന്നിനി മോചനം മോചനം
പണിയില്ല കടയില്ല
സ്കുളോ കാണാനില്ല
ഇതിൽ നിന്ന് എന്നിനി മോചനം മോചനം
കഥയും കവിതയുമായിന്ന്
ജീവിതം
ഇതിൽ നിന്ന് എന്നിനി മോചനം മോചനം
ജയിൽവാസം പോലേയായി
ജീവിതമെങ്ങും
ഇതിൽ നിന്ന് എന്നിനി മോചനം മോചനം
തുറക്കും ജനാലകൾ
നിറയും തെരുവുകൾ
ഇന്നു നാം ഒരുമയോടെ നിന്നാൽ
ലഭിക്കും ഇതിൽ നിന്നെല്ലാം
മോചനം മോചനം