എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/മഹാ മാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാ മാരി

വാർദ്ധേക്യം വേണ്ടന്നു വച്ചവരും....
വാർദ്ധക്യത്തിലേക്ക് പോകാൻ മടിച്ചവരും......
യൗവനമാം ദുവനത്തെ വാർദക്യത്തിലേക്ക് തള്ളിവിടും മനുജനും....
അങ്ങ് വുഹാനിലെവിടെയോ ജന്മമെടുത്ത മഹാമാരിയും....
അത് കാർന്നു തിന്നുന്ന കുറേ മനുഷ്യായുസ്സും....
ആയുസ്സിന് വേണ്ടി പരക്കം പായും മനുഷ്യനും...
അതിജീവനം തേടി പുതുനാമ്പുകളും....
ഇതിനിടയിലെങ്ങുമെത്താത്തവരും എത്തിയവരും.......
നിസ്സഹായരായി ദൈവങ്ങളും ആൾദൈവങ്ങളും......
വിജനമാം പാതയോരങ്ങളും കമ്പോളങ്ങളും......
ഇനിയെങ്ങെത്തുമെന്നറിയാതെ ലോകരാജ്യങ്ങളും.....
കൊഴിഞ്ഞ്പോയ ദളങ്ങളെ ഒാർത്ത്,
വിലപിക്കും സഹജീവികളും.....
മഹാമാരിയേ നീ പെയ്തുതോരും ദിനമാ,
മനുഷ്യായുസ്സിനെയെല്ലാം,
വെണ്ണീറാക്കാമെന്ന വ്യാമോഹമേ വേണ്ട.......
കാരണം ഇതിലും വലിയ മാരിയെ ഞങ്ങൾ അതിജീവിച്ച്,
പുത്തൻ നാമ്പുകൾ മുളപ്പിച്ചിട്ടുണ്ട്...............

 

ദുനിയാ ദാമോദർ
9 B മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം, പുനലൂർ, കൊല്ലം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത