എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/പീലി

Schoolwiki സംരംഭത്തിൽ നിന്ന്
പീലി


തിരക്കുപിടിച്ചഔദ്യോഗിക ജീവിതത്തിനിടയിൽ ദുബായിലെ ഗവൺമെന്റ ഏർപ്പെടുത്തിയ മുപ്പത് ദിവസത്തെ നിയന്ത്രണങ്ങൾക്ക് അടിമപ്പെട്ട് അയാൾ തൻറെ ഒറ്റമുറി ഫ്ലാറ്റിൽ പഴയകാലത്തെ ഓർമകളെ താലോലിച്ച് ഒറ്റക്കിരുന്നു.ഹൃദയമിടിപ്പ് കൂട്ടാൻ തക്ക പല ചിന്തകളും അയാളിലൂടെ കടന്നുപോയി നാട്ടിൽ പാതിവഴിയിലെത്തിയ പുതിയ വീടിൻെറ്റ പണി,ഉപജീവനത്തിയി അഛൻ എടുത്ത ഓട്ടോയുടെ ലോൺ.....എല്ലാം അയാളെ ഒരു കാർമേഘമെന്ന പോലെ വന്നു മൂടി. ചിന്തകളെ കീറിമുറിച്ച് കൊണ്ട് പെട്ടെന്ന് ചിലച്ച തൻെറ ഫോൺ തെല്ലിട അയാളെ ഞെട്ടിച്ചു ,മിന്നിമറഞ്ഞ 'അമ്മ 'എന്ന പേര് അയാളിൽ നേരിയ ആശ്വാസം പകർന്നു ,എന്നൽ ആദ്യ സ്വരത്തിൽ തന്നെ അമ്മയുടെ വാക്കുകളിലെ ഭീതി നിറയുന്നത് അയാൾക്ക് അറിയാൻ കഴിഞ്ഞു.അൽപനേരത്തെ തേങ്ങലിനൊടുവിൽ അമ്മ പറഞ്ഞു ' മോനെ ....നമ്മുടെ...... പീലി ......'അതിനു ശേഷം അയാൾ കേട്ടത് നെ‍‍ഞ്ച്പൊട്ടിയുള്ള അമ്മയുടെ കരച്ചിലാണ് അമ്മയുടെ വാക്കുകളിലെ അർഥം മനസ്സിലാക്കാനാവാതെ അയാൾ നിർവികാരനായി 'അമ്മേ അമ്മേ' എന്ന് വിളിച്ചുകൊണ്ടിരുന്നു ,പിന്നീട് മറുതലയ്ക്കൽ അയാൾ കേട്ടത് അയാളുടെ സുഹൃത്തായ ആകാശിൻെറ്റ ശബ്ദമായിരുന്നു അയാളിൽ നിന്നാണ് പന്ത്രണ്ടുവയസ്സുകാരിയായ തൻെറ്റ അനുജത്തി കോവിഡ് ബാധിച്ചു ചികിൽസയിലായിരുന്നുവെന്നും ഇന്ന് രാവിലെ എല്ലാവരുടെയും പ്രാർഥനകൾ നിഷ്ഫലമാക്കി കൊണ്ട് അവൾ വിടപറഞ്ഞു എന്നുംഅറിയാൻ കഴിഞ്ഞത്. വിദേശത്തായിരുന്നതിനാലാണ് തന്നെ ഒന്ന് അറിയിക്കാതിരുന്നത് ഒരു നിമിഷം അയാൾക്ക് ശ്വാസം നിലച്ചു തുടർന്ന എന്തൊക്കെയോ സംസാരിക്കാൻ വന്ന അയാളെ ഇടറിയ തൊണ്ട വിലക്കി .പൊഴിഞ്ഞുവീണ കണ്ണീർ തുള്ളികളെ സ്വയംനിയന്ത്രിച്ച അയാളുടെ കണ്ണുകൾ ഉടക്കിയത് നാട്ടിലെത്തുംപോൾ അവൾക്ക് നൽകാനായി വാങ്ങിവെച്ച വെള്ള നിറമുള്ള ഫ്രോക്ക് ധരിച്ച സുന്ദരിയായ കുട്ടിപ്പാവയിലാണ്,അതിൻെറ്നീലനിറത്തിലുള്ള ചെറിയ കണ്ണുകൾ അയാളെതന്നെ നോക്കുന്നതായി തോന്നി.കഴിഞ്ഞതവണവീട്ടിലെത്തിയപ്പോൾ കുട്ടിപ്പാവക്കായി അവൾചിണുങ്ങിയത് അയാൾ ഓർത്തെടുത്തു. പണിതീരാത്ത വീടിനരുകിലെ ആറടി മണ്ണിനടിയിൽ അവൾ നിത്യനിദ്ര പ്രാപിച്ചു എന്നറിയുമ്പോഴും അവളെ അനുസ്മരിക്കുന്ന കുട്ടിപ്പാവയുടെ കണ്ണുകൾ അയാളെത്തന്നെ നോക്കിചിരിക്കുന്നുണ്ടായിരുന്നു.

ആൻമരിയ
8 B മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം, പുനലൂർ, കൊല്ലം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ