എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

മാനവരാശിയെ കാർന്ന് തിന്നുന്നവൻ,
രാഷ്ട്രങ്ങൾ തോറും അലഞ്ഞുനടക്കുന്നു-
കൊടും ഭീകരനാമൊരു കൃമികീടം-കൊറോണ,
സൂക്ഷ്മനിരീക്ഷണത്തിലെ കിരീട രൂപിയാം അവനിന്ന്
രാജാവും നാമിതാ കേവലം അടിമകളും.
മനുഷ്യനോ മൃഗമോ വ്യത്യാസമില്ലാതെ
ലോകത്തെ കാർന്ന് തിന്നവൻ വിലസിടുന്നു,
പടരുന്ന കാട്ടുതീയായി മാറിടുന്നു,
പെയ്തൊഴിയാത്ത പേമാരിയായി വർഷിച്ചിടുന്നു.
           വെറും നിസ്സാരനല്ലവൻ ഒാർക്കുക മനുഷ്യരെ നാം നിസ്സാരം,
അഹന്തകൾ തെല്ലൊന്ന് കുറച്ചിടൂ അഹങ്കരിക്കേണ്ടവൻ അവനല്ലയോ
          ഇനിയാരെന്നറിയാതെ നാടായ നാടൊക്കെ പകച്ചിടുന്നു,
      വിധ്യയിൽ കേമനായുള്ളവരൊക്കെയും വിധിയിൽ പകച്ച് നിന്നിടുമ്പോള്
          കീടത്തിൻ കെണിയിൽ പെട്ടവരൊക്കെയും കേഴുന്നു ഒരൽപം
  -ശ്വാസത്തിനായി
സമൂഹമേ നീ ആട്ടിപ്പായ്ച്ച മാലാഖമാരിതാ
കരുതലും സ്നേഹവും നൽകീടുന്നു.
കാണൂ കൺതുറക്കൂ ഒപ്പംനിന്നുള്ളവരും
ജാതിയോ മതമോ പണമോ വ്യത്യാസമില്ലാതെ
ദൈവവിശ്വാസിയായ് മനുഷ്യനിന്ന് ഒത്തൊരുമിച്ചീടുന്നു
താൻ താൻ ചെയ്യുന്ന കർമ്മം പലതും താൻ തന്നെ അനുഭവിക്കണം.
                വീട്ടിലിരിക്കൂ ..... സുരക്ഷിതരാകൂ......
               വൈറസ് വ്യാപനം ഒന്നായി തടയൂ....
               മൂക്കും വായും മറച്ചിടുവാൻ...
               മാസ്ക്കുകൾ പലതും ധരിച്ചീടുക.......
              കൈകൾ നന്നായി സോപ്പാൽ കഴുകൂ....
               പൊതു സ്ഥലങ്ങളിൽ പോയിടരുത്....
               പോകുകയെങ്കിൽ തമ്മിൽ തമ്മിൽ ,
                 ഒരു മീറ്റർ അകലം പാലിക്കൂ........
ആശംങ്ക വേണ്ട ....ജാഗ്രത മതിയേ....
അക്രമി പടരാതെ പിഴുതെറിയാം.......
നമ്മുടെ മണ്ണിനെ നമുക്ക് കാക്കാം.......
ചെറുത്ത് നിൽക്കാം ഒറ്റകെട്ടായി........

 

ഹന്നാ അബൂബക്കർ
9 F മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം, പുനലൂർ, കൊല്ലം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത