എം.കെ.എ.എം.എച്ച്.എസ്സ്,പല്ലന/അക്ഷരവൃക്ഷം/ ജൈവികം (കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
ജൈവികം

ജൈവികം

 ലോകമേ നിൻ്റെ കുതിർന്ന ചേതന
 ഏതിരുൾ ചക്രത്തിലരഞ്ഞു തീരുന്നു ?
 നൂറ്റാണ്ടുകൾ കൊണ്ട് കന്യയാംനിന്നെ
 മോഹക്കതിർ നാട്ടിയുഴുത മർത്ത്യൻ
 ജീവനത്തിൻ്റെ ചെറുഞാണൊലി കൊണ്ടേ
മാല്യം ചാർത്തി പുലർന്നിരുന്നു.

 നിൻ്റെ ഹൃദയ കൂപത്തിൻ്റ തടവിലാഴങ്ങളിൽ
 ശുദ്ധിതൻ നീർത്തടമെഴുന്ന സ്വപ്നത്തിൽ
ദുരയുടെ വിഷധാര കൊണ്ടു പൂജിച്ചവർ
അമലാ ,നിൻ ത്യാഗത്തെ മേഘമാക്കി  !

കാടിരമ്പിക്കൊണ്ടുണർന്ന യാമങ്ങളിൽ
നാടതിൻ പല്ലുകൾ രാകിയൊരുക്കവേ,
നിണ മൊരേനിണവുമായ് കലഹിച്ചക്കുരു -
ക്ഷേത്രമായ് നടുങ്ങി യുർവ്വിതൻ ചേതന.

ലോകമേ നീ വന്നു മൃതയായ് കിടക്കുന്ന
'ഭൂപട' തലത്തിൻ്റെ മുറിവുകൾ മൂടുവാൻ
മോക്ഷമാം മരീചിക കാട്ടി ഭ്രമിപ്പിച്ച
മത മത്സരത്തിൻ്റെയടവിനെ വെല്ലുവാൻ.

ത്രാസുകൾ പേറുന്ന ശാസ്ത്രമാം ദേവത
കൺകെട്ടഴിച്ചു നിൻ ദ ഈ കാണുവാൻ ,

ചിന്താതിരേകം പുകഞ്ഞ മസ്തിഷ്കത്തി' -
നന്തരാളങ്ങളിൽ ബോധം ജനിക്കുവാൻ

സ്ഥലകാലഭേദങ്ങൾ, മൊഴിവഴക്കങ്ങൾ ,
രൂപലാവണ്യത്തിനളവു പാത്രങ്ങൾ,
വേരുകൾ തേടുന്ന വംശശാസ്ത്രങ്ങൾ
എല്ലാമിടിഞ്ഞു വീണാദിയിൽ വാണൊരാ
ജീവോദയത്തിൻ്റെ ഗരിമ വേണം !

 

അഖില എൻ
9 D എം.കെ.എ.എം.എച്ച്.എസ്.എസ്. പല്ലന
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത