പേരിനേക്കാൾ വമ്പൻ ഇവനെന്നാകിലും
പേരിനെത്രപ്പേരെ കൊന്നൊടുക്കുന്നു
ഓമനപ്പേരാം കൊവിഡ് - 19 യും
വച്ചു കൊണ്ടിവൻ ലോകം വിഴുങ്ങുന്നു
ദുരാഗ്രഹ കോട്ടയാം മനുഷ്യൻ്റെ
ഇന്നിതാ ജീവനു വേണ്ടി തുടിക്കുന്നു
സർവ്വവും നശിപ്പിക്കും മനുഷ്യനെ നശിപ്പിക്കാൻ
കൊറോണ ഇന്ന് രംഗത്തുമെത്തി
താൻ ചെയ്ത പാപങ്ങൾ തന്നിലൊതുങ്ങാത്ത
മനുഷ്യാ ഇന്നിതാ ജീവനു വേണ്ടി അലയുന്നു
എന്തിനേയും കൂട്ടിലടച്ച മാധവൻ
ഇന്നിതാ തൻകൂട്ടിൽ ഒതുങ്ങിക്കഴിയുന്നു
പക്ഷികൾ പറയുന്നു
മൃഗങ്ങൾ പറയുന്നു
ഹേ മനുഷ്യാ ഇതു തന്നെ ന്യായം
ഞങ്ങളെ കൂട്ടിലടച്ച നീയിപ്പോൾ
നിന്നുടെ കുട്ടിൽ അടച്ചിരിക്കുന്നു
ഇന്നിതാ മനുഷ്യൻ തൻ ദുരാഗ്രഹങ്ങളെ വെടിയുന്നു
ജീവനു വേണ്ടി കൈക്കൂപ്പി കൊണ്ടലയുന്നു
അല്ലയോ ഈശ്വരാ എന്നാണ് ഞങ്ങൾക്ക്
ഈ മാരിയിൽ നിന്ന് മോചനം ഉണ്ടാവുക