എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ/അക്ഷരവൃക്ഷം/ കറുത്തവൾ

Schoolwiki സംരംഭത്തിൽ നിന്ന്
കറുത്തവൾ

തെളിമയാർന്ന പ്രഭാതം അകലുന്നു...
വിറപൂണ്ട നൊമ്പരം ഉയരുന്നു വീണ്ടും.
എവിടെയാണീ പരിഷ്കൃതർ?
 ഒളിച്ചിരിക്കും അരുവികാണാതെ
നിശബ്ദമായ കിളി കൊഞ്ചലറിയാതെ
ഏകയായ് നീ ഇരിപ്പതെന്തേ….?
പൂത്തുലഞ്ഞ കാടുകൾക്ക് തീ വച്ചു നീ
വലിച്ചെറിഞ്ഞു നിങ്ങളാ മാലിന്യം
കുന്നും മലയും നിലംപരിശാക്കി
ഞാനിരുന്ന കൊമ്പു നീ വെട്ടി….
ശുചിത്വ സംസ്കാരം കെട്ടിപ്പടുത്തവർ
നിശബ്ദമായ് നിസ്സഹായരായ്
മരിച്ചു പോയ് ഉടയവരില്ലാതെ
ജീവ ജാലങ്ങൾ ഒന്നെന്ന ഭാവം ജനിച്ചു….
കൊത്തി വലിക്കുവാൻ പേടിയാവുന്നു
അതു നിറയെ കൊല്ലുന്ന രോഗാണു….
ഭ്രമിച്ചു പോയെങ്കിലും കരുതിവച്ചു ഞാൻ
നിനക്കെൻ്റെ കാക്കപ്പൊന്നു മാത്രം
തിരിച്ചു പോകൂ മനുജാ നീ
ശുദ്ധമായ ശുചിത്വത്തിലേക്ക്
നിന്നിലേക്ക്…. നാളെയുടെ നന്മയിലേക്ക്…..

അനഘ ആദർശ്
3 B എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത