എം.ഐ.ജി.എച്ച്.എസ്.എസ്. പുതുപൊന്നാനി/അക്ഷരവൃക്ഷം/അകൽച്ചയുടെ ഒഴിവുകാലം

Schoolwiki സംരംഭത്തിൽ നിന്ന്
അകൽച്ചയുടെ ഒഴിവുകാലം

മുമ്പെങ്ങുമില്ലാത്ത ഒരു ഒഴിവുകാലത്തിലൂടെയാണ് നാമിപ്പോൾ പോയിക്കൊണ്ടിരിക്കുന്നത് . ഒരവധിക്കാലത്തിനുമില്ലാത്ത ഒരു തരം ഭീതി നമ്മെ കീഴ്പ്പെടുത്തിയിരിക്കുന്നു.നഗ്നനേത്രങ്ങൾ കൊണ്ട് ദൃശ്യമാകാത്ത ഒരു കുഞ്ഞുവൈറസ് ലോകത്തിന്റെ തന്നെ ആരോഗ്യ വ്യവസ്ഥയെ തകിടം മറിച്ചിരിക്കുന്നു, ഒത്തു വാഴുന്നവർ ഒരു പാട് അകലേക്ക് മാറ്റപ്പെട്ടിരിക്കുന്നു. ലോകം മുഴുവൻ ആരോഗ്യ സുരക്ഷാ പ്രവർത്തനങ്ങളിൽ മുഴുകുമ്പോൾ ഇക്കാര്യത്തിൽ നമ്മുടെ കൊച്ചു കേരളം ഏറ്റവും നല്ല സുരക്ഷാ സംവിധാനങ്ങൾ സ്വീകരിച്ച് ഒന്നാം സ്ഥാനത്ത് തന്നെ നിൽക്കുന്നു എന്നത് ഏറെ സന്തോഷം നൽകുന്നു.
കോവിഡ് 19 ന്റെ ഈ കാലത്ത് നാം എന്തു പഠിച്ചു, എന്തൊക്കെ പഠിക്കേണ്ടതുണ്ട്.... എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് അൽപ്പം ....!

എന്തു പഠിച്ചു !


  • നമ്മുടെ ജീവിതത്തിൽ ഒരുപാട് അനാവശ്യ കാര്യങ്ങൾ നമുക്ക് തന്നെ സ്വയം നിയന്ത്രിക്കാവുന്നതാണ്.
  • ഇറച്ചി, മീൻ തുടങ്ങിയവ നമ്മുടെ ഭക്ഷണത്തിലെ അവശ്യ വസ്തുക്കളല്ല എന്ന വസ്തുത നാം മനസ്സിലാക്കുന്നു.
  • ഇത്രയും കാലം നമ്മുടെ ആശുപത്രികൾ നിറഞ്ഞു കവിഞ്ഞത് രോഗികളെ കൊണ്ടായിരുന്നില്ല, മറിച്ച് 'സംശയരോഗ' മുള്ളവരെ കൊണ്ടായിരുന്നു.
  • ഫാസ്റ്റ് ഫുഡ് അല്ല ഹോം ഫുഡ് ആണ് നല്ലതെന്ന് നാമറിയാൻ ഒരു വൈറസ് വേണ്ടി വന്നു.
  • നാട്ടിൽ നടന്നു വന്നിരുന്ന വിവാഹ ആഘോഷങ്ങളും സൽക്കാരങ്ങളും മറ്റും കാഴ്ച്ചക്കു വേണ്ടിയുള്ള വെറും മൽസരങ്ങളായിരുന്നുവെന്ന് ഇന്ന് നാം തിരിച്ചറിയുന്നു.
  • പണമോ പദവിയോ അല്ല വലുത് എന്ന അറിവ് ഇന്ന് ഏറ്റവും വലിയ തിരിച്ചറിവാകുന്നു.
  • ആഢംബര വസ്ത്ര വ്യാപാരങ്ങൾ, ആധുനിക ഫാഷനിലുള്ള ജീവിതം ഇവയെല്ലാം ഒന്നിനുമല്ലാത്തതാണെന്നും തിരിച്ചറിഞ്ഞു.
  • ആകാശങ്ങൾക്കും അപ്പുറമെത്തിയ മനുഷ്യൻ ഒരു രോഗത്തിന് മുമ്പിൽ ഇപ്പോൾ കൈകൾ എങ്ങനെ വൃത്തിയാക്കണമെന്ന് പഠിക്കുന്നു.
  • രോഗത്തിനും മരണത്തിനും മുമ്പിൽ മനുഷ്യൻ ഏറ്റവും നിസ്സഹായർ.


എന്തൊക്കെ പഠിക്കേണ്ടതുണ്ട്  !


  • രോഗാതുരമായ ഈ കാലത്തെ അതിജീവിക്കാൻ കുറച്ചു കാര്യങ്ങളിൽ സൂക്ഷ്മത പുലർത്തിയാൽ മതി.

ശുചിത്വം എന്നത് രോഗ പ്രതിരോധത്തിന് സുപ്രധാന ഘടകമാണ്. കൈകൾ സോപ്പ്, ഹാന്റ് വാഷ് , സാനിറ്റൈസർ തുടങ്ങിയവ ഉപയോഗിച്ച് പല തവണ കഴുകുക, സാമൂഹിക അകലം നിലനിർത്തേണ്ടത് ഈ കോവിഡ് കാലത്തെ രോഗ പ്രതിരോധത്തിന് അത്യാവശ്യമാണ്, ഇന്ന് നാം ജീവിതത്തിൽ അകലം പുലർത്തിയാൽ നാളെ നമുക്ക് അടുത്തു ജീവിക്കാനാവും. മുഖാവരണവും കൈയ്യുറകളും ഉപയോഗിക്കുന്നതുമൂലം ശരീരത്തിലേക്കുള്ള അണുബാധ തടയാൻ സാധിക്കുന്നു. "നമുക്ക് പൊരുതാം ഈ ഒഴിവുകാലത്തിന്റെ അണുക്കളോട് ...
സർക്കാറും ആരോഗ്യ വകുപ്പും നിർദ്ദേശിക്കുന്ന കാര്യങ്ങൾ അതേപടി പാലിക്കുക മൂലം ഒരു നല്ല നാളെ മാനവർക്ക് സമ്മാനിക്കാൻ ഈ അവധിക്കാലത്തിന് കഴിയട്ടെ .....!
എല്ലാവർക്കും ആരോഗ്യ സമൃദ്ധമായ നാളെകൾ പുലരട്ടെ.. !

അംന നിസാർ
9 ബി എം.ഐ. എച്. എസ്. എസ് ഫോർ ഗേൾസ് , പുതു‌പൊന്നാനി
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം