ലോകമെങ്ങും മഹാമാരി
തുരത്തിടാം ഒറ്റക്കെട്ടായി
കഴുകിടാം ഇരുഹസ്തങ്ങളും
ധരിച്ചിടാം മുഖാവരണം
അകന്നിടാം നന്മയ്ക്കായി
പാലിച്ചിടാം കല്പനകൾ
നിർദേശങ്ങൾ തെറ്റിച്ചാരും
പുറത്തേക്കൊന്നും പോകരുത്
നന്മകൾ ചെയ്യും കരങ്ങളെ
മാറിൽ ചേർത്ത് വെച്ചീടാം
പ്രാർത്ഥിച്ചിടാം ക്ഷേമത്തിനായി
രാപ്പകൽ സേവകർക്കായി