എം.ഐ.എം.എൽ.പി.എസ് ആറളം/അക്ഷരവൃക്ഷം/കൊറോണയെന്ന കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെന്ന കോവിഡ്

കുറെ ദിവസമായി വീട്ടിനുളളിൽ തന്നെ കഴിഞ്ഞു കൂടി മടുത്തപ്പോൾ ഉമ്മാനോട് അനുവാദം ചോദിച്ച് ഞാനും എന്റെ കൂട്ടുകാരിയും കൂടി വീടിന് സമീപമുള്ള കുന്നിൻ മുകളിലേക്ക് കയറുവാൻ തുടങ്ങി മാസ്ക് ധരിച്ചും, സോപ്പും, വെളളവും കരുതിയും, അകലം പാലിച്ചുകൊണ്ടുമാണ് യാത്ര. കുറ്റിക്കാടുകൾക്കും മുള്ളിൻ പടർപ്പുകൾക്കും ശേഷം കുന്നിൽ വലിയ മരങ്ങളും ഇടതിങ്ങിയ കാടുകളും കണ്ടു തുടങ്ങി.. പല തരം പക്ഷികളും, പൂമ്പാറ്റകളും പാറിക്കളിക്കുകയും ആർത്തുല്ലസിക്കുകയും ചെയ്യുന്നു.ഇടക്കിടെ കാട്ടുകോഴിക്കൂട്ടങ്ങളെയും കണ്ടു. ഒന്നോ രണ്ടോ കുറുക്കന്മാർ ഓടി മറയുന്നത് കണ്ടപ്പോൾ പേടി തോന്നിയെങ്കിലും കാട് ഞങ്ങളെ മാടി വിളിച്ചു. ഏറെ നേരമായി ഞങ്ങളെ ശ്രദ്ധിച്ചു കൊണ്ടിരുന്ന ഒരു കുരങ്ങ് മരങ്ങൾ ചാടിച്ചാടിഞങ്ങളെ പിന്തുടരുന്നുണ്ടായിരുന്നു.അവന് ഞങ്ങളോട് എന്തൊക്കെയോ പറയാനുള്ളത് പോലെ . പച്ചപ്പന്തൽ പോലെ തണൽ വിരിച്ച ഒരു വലിയ മരത്തിനു ചുവട്ടിൽ ഞങ്ങൾ ഇരുന്നപ്പോർ അവനും അടുത്ത് വന്നിരുന്നു. വളരെ വേഗം അവൻ ഞങ്ങളുമായി സൗഹൃദത്തിലായി - പിന്നീടവൻ കൊറോണയുമായി ബന്ധപ്പെട്ട കഥ പറയാൻ തുടങ്ങി.. അവന്റെ കുറെ ബന്ധുക്കൾ ചൈനയിലെ ഘോരവനങ്ങളിൽ താമസിക്കുന്നുണ്ട് പോലും .ചൈനയിൽ മാത്രമല്ല ലോകത്തുള്ള എല്ലാ രാജ്യങ്ങളിലും താമസിക്കുന്ന ചെറുതും വലുതും പല രൂപത്തിലും നിറത്തിലുമുള്ള മുഴുവൻ കുരങ്ങുകളും അവന്റെ ബന്ധുക്കളാണെന്നും അവരെല്ലാം പരസ്പരം ബന്ധപ്പെടാറുണ്ടെന്നും പറഞ്ഞപ്പോൾ ബാക്കി കഥകൾ കൂടി കേൾക്കുവാൻ ഞങ്ങൾ കാത് കൂർപ്പിച്ചിരുന്നു. അവൻ പറയുകയാണു ചൈനക്കാർ വളരെ മോശക്കാരാണ് അവർ എല്ലാ ജീവികളെയും പിടിച്ചു തിന്നും - മനുഷ്യനാണെന്ന ബോധമോ നീതിയോ ധർമ്മമോ നോക്കാതെ എല്ലാത്തിനെയും പിടിച്ചു തിന്നുന്ന അവർ അവസാനം ആർക്കും ഒരു ശല്യവും ചെയ്യാതെ കൊടും കാടുകളിൽ കഴിഞ്ഞിരുന്ന കുരങ്ങുകളെയും പിടിച്ചു തിന്നുവാൻ തുടങ്ങിയതോടെ കുരങ്ങുകളുടെ ശരീരത്തിൽ കാലാകാലങ്ങളായി താമസിച്ചു കൊണ്ടിരുന്ന കൊറോണകൾ കുരങ്ങുകളെ സഹായിക്കുന്നതിനു വേണ്ടി മനുഷ്യരെ ആക്രമിക്കുവാൻ തുടങ്ങി. അങ്ങിനെ ചൈനയിൽ പഠിക്കുവാൻ പോയ ഒരു പെൺകുട്ടിയുടെ ശരീരത്തിൽ കയറി കൊറോണ കേരളത്തിലും എത്തി - ഇവിടെ എത്തിയപ്പോഴാണ് മലയാളികളുടെ നല്ല മനസ്സിനെയും നല്ല ശീലങ്ങളെയും പരസ്പര ഐക്യത്തെയും സഹകരണത്തെയും കുറിച്ച് അവർക്ക് മനസ്സിലായത്.ഇവിടുത്തെ കുരങ്ങുകൾക്കും തെരുവ് പട്ടികൾക്കും പക്ഷി പറവകൾക്കും വരെ ഭക്ഷണവും കരുതലും നൽകുന്ന ഈ നാട്ടുകാരെയും നാടിനെയും കുറിച്ച് ഇവിടുത്തെ കുരങ്ങുകൾ ചൈനയിലെ കുരങ്ങുകളെ അറിയിക്കുകയും അങ്ങിനെ അവർ കൊറോണയെ തിരിച്ചു വിളിക്കുകയും ചെയ്ത കഥ പറഞ്ഞ ശേഷം കുരങ്ങ് പറയുകയാണ് മറ്റ് സംസ്ഥാനങ്ങളും രാജ്യങ്ങളും കേരളത്തെ മാതൃകയാക്കിയി- ല്ലെങ്കിൽ അവർ വലിയ വില നൽകേണ്ടി വരുമെന്ന് - ഈ കാര്യങ്ങളെല്ലാം ക്ലാസ് ടീച്ചർ മുഖേന ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെയും, ആരോഗ്യ മന്ത്രിയെയും അറിയിക്കുമെന്ന് കുരങ്ങനു വാക്ക് നൽകി കൊണ്ട് ഞങ്ങൾ പതുക്കെ കുന്നിറങ്ങി നടന്നു.

ആയിഷ സി
3A എം.ഐ.എം.എൽ.പി.എസ് ആറളം
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ