അമ്മ

മാനത്ത് ഉദിക്കുന്ന
ചന്ദ്രനെപ്പോലെ ..
കടലിൽ താഴ്ന്ന
സൂര്യനെ പോലെ ..
കളങ്കമില്ലാത്ത
ചെറുപുഞ്ചിരിയോടെ ..
എന്നെന്നും കാവലായി ,
നിഴലായി അമ്മ !
കടലോളം ദുഃഖം
ഉള്ളിലൊതുക്കി ..
വീടിൻ വെളിച്ചമായി
അഴകായി അമ്മ !
തൻ കനവും നിനവും ത്യജിച്ച്
തൻ ഓമലാളിനെ ലാളിച്ച് ,
വിളക്കായി അമ്മ !

അശ്വതി.
10 B എം.എൻ.കെ.എം.എച്ച്.എസ്സ്.എസ്സ്._ചിറ്റിലഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത