എം.എച്.എം.യു.പി.എസ് കിളിനക്കോട്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

പ്രിയപ്പെട്ടവരെ ,

ഞാൻ കൊറോണ വെെഫസ് പേരുകേട്ട ഒരു വെെറസ് കുടുംബത്തിലെ അംഗം.നിങ്ങളെപോലെതന്നെ ഈ പ്രകൃതിയിലെ ഒരു പ്രജ. ചെെനയിലെ ഒരു പന്നിയുടെ കുഞ്ഞുകൂട്ടിൽ കഴിഞ്ഞ്കൂടുകയായിരുന്നു ഞാൻ. നിങ്ഹൻക്കറിയാമോ ഞങ്ങൾ വെെറസുകൾക്ക് പുറത്ത് ജീവിക്കാൻ കഴിയുകയില്ല.ഏതെങ്കിലും ജീവികളുടെ ആദ്ര അവയവങ്ങളിലാണ് ഞാൻ വസിക്കാൻ കണ്ടെത്താറ്. പുറത്ത് വന്നാൽ കുറച്ച് മണിക്കൂറുകൾ കൊണ്ട് ഞങ്ങളുടെ കഥ കഴിയും.കൊതുക്,പെരുച്ചായി,എലി എന്നിവയാണ് ഞങ്ങൾ ആതിഥേയ ജീവികളായി തെരഞ്ഞെടുക്കാറ്.അവരുടെ വയറ്റിലായാൽ ശല്യമില്ലാതെ കഴിയാമല്ലോ. ആതിഥേയ ജീവികളിൽ ഞങ്ങൾ രോഗം പരത്താറില്ല. ഒരു ദിവസം ചെെനയിൽ ഒരു കാട്ടിൽ നായാടന്മാർ വന്നു. അവർ കുറേ മൃഗങ്ങളെ വെടിവച്ച് വീഴ്ത്തി കൂട്ടത്തിൽ ഞാൻ പാർത്തിരുന്ന കാട്ടു പന്നിയേയും മറ്റു മൃഗങ്ങളേയും കൊണ്ടുപോയി.അത് ചെെനയിലെ പട്ടണത്തിൽ കൊണ്ടുപോയി വിറ്റു.ഞാൻ ആകെ പേടിച്ചു.ചെെനക്കാരുടെ ഇഷ്ട വിഭവമാണല്ലോ കാട്ടുപന്നി.തൊലി അഴിച്ച് കമ്പിയിൽ കോർത്തുവച്ച് നിർത്തി പൊരിച്ച് കൂട്ടത്തിൽ ഞാനും ചാമ്പലാകും എന്ന് കരുതി എന്റെ ഭാഗ്യത്തിന് ഇറച്ചി വെട്ടുകാരൻ പന്നിയുടെ വായതുറന്ന് ആന്ദ്രികാവയവങ്ങൾ എടുത്തു പുറത്തുകളഞ്ഞു തക്കത്തിന് ആ ആളുടെ വിരലിൽ കേറി ഞാൻ പറ്റി.അവൻ മൂക്ക് ചൊറിഞ്ഞപ്പോൾ ശ്വാസനാളം വഴി ശ്വാസകോശത്തിൽ ചെന്നുപറ്റി.ഇനി പതിനാലു ദിവസം സമാധിയാണ്. പിന്നെ അവിടുന്ന് പെരുകി കുറേയാകാൻ ഞങ്ങൾക്ക് കഴിയും. ഞാൻ ചെെനക്കാറന്റെ ശരീരത്ത് നിന്നപ്പോൾ ചെെനക്കാരൻ പനിയും ചുമയും വന്നു ഒരുപാട് രോഗലക്ഷണവും ഉണ്ടായി. ഞങ്ങളിൽ നിന്ന് പെറ്റുപെറുകിയ കുഞ്ഞുങ്ങൾ ചെെനക്കാരന്റെ ഭാര്യയുതെയും മക്കളുടെയും ശരീരത്തിൽ പട‍ർന്നു പിടിച്ചു.അങ്ങനെ രോഗം ആകെ പടർന്നുപിടിച്ച ചെെനയിലെ ആളുകൾക്ക് ഞാൻ കൊറോണ ആണ് എന്ന് അറിയാമായിരുന്നു.ചചെെനയിലെ ശാസ്ത്രഞ്ജന്മാർ കുറേ പരീക്ഷണങ്ങൾ നടത്തി അവസാനമായി ഞാൻ കൊറോണ ആണെന്നുള്ള വിവരം അവർ അറിഞ്ഞു.അങ്ങനെ അവർ എനിക്ക് ഒരു പുതിയ പേരിട്ടു കോവിഡ്19 അങ്ങിനെ ഞാൻ ലോകം മൊത്തം പിരകി നടന്നു . എനിക്കുറപ്പുണ്ട് ഈ രാജ്യത്തെ ജനങ്ങൾ ഇതിന് മരുന്ന് കണ്ടുപിടിക്കുമെന്ന്. വേറെ ഒരു നിവർത്തിയുമില്ലല്ലോ .അങ്ങനെ ഞാൻ ജനങ്ങളെ ശരീരത്തിൽ നിന്ന് ഇറങ്ങി അപ്പോൾ ഞാൻ പറഞ്ഞു ഞങ്ങളെ പോലത്തെ ഒരു മഹാമാരിയിൽ ജനങ്ങളെ നീ ഉൾപ്പെടുത്തല്ലേ...



റുഷ്ദ
6 B എം.എച്.എം.യു.പി.എസ് കിളിനക്കോട്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം