എം.എച്ച്.എം.എൽ..പി.എസ് . കുറ്റൂർനോർത്ത്/അക്ഷരവൃക്ഷം/ ചക്കക്കുമുണ്ട് കഥ പറയാൻ

Schoolwiki സംരംഭത്തിൽ നിന്ന്
ചക്കക്കുമുണ്ട് കഥ പറയാൻ


ഞാൻ ചക്ക. എനിക്ക് വളരെയധികം പോഷക ഗുണമുണ്ട് .എൻ്റെ പുറം ഭാഗം ഒരുതരം മുള്ളാണ്. പണ്ടു കാലത്ത് ഞാൻ വളരെ പ്രിയമുള്ള പ്രധാന ആഹാരമായിരുന്നു. എന്നൊ പ്രയോഗിച്ച് ചക്കക്കൂട്ടാൻ ഉണ്ടാക്കും. ചക്കക്കുരു കൊണ്ട് കറിവെക്കും. പലതരം പലഹാരമുണ്ടാക്കും. ഞാൻ പഴുത്താൽ നല്ല മണവും മധുരവും ഉള്ളതാവും. പിന്നീട് എന്നെ വേണ്ടാതായി. എന്നെ മഴക്കാലത്താണ് കൂടുതൽ കാണാറ്. എന്നാൽ ഇന്ന് കോറോണ എന്ന രോഗം വന്നപ്പോൾ ആളുകൾക്ക് വിശപ്പറിഞ്ഞപ്പോൾ ഞാൻ എല്ലാവർക്കും പ്രിയപ്പെട്ടതായി സ്ഥാനം നേടി. പല സ്ഥലത്തേക്കും ഞാൻ കയറിപ്പോവാൻ തുടങ്ങി. എൻ്റെ ഗുണം എല്ലാവർക്കും മനസ്സിലായി. ചക്കക്കുള്ളിൽ എന്തുണ്ട്
ചക്കര മധുരച്ചുള്ള യുണ്ട്
ചക്കച്ചുളയിൽ എന്തുണ്ട്
ചക്കച്ചുളയിൽ കുരുവുണ്ട്
ചക്കക്കുരുവിൽ എന്തുണ്ട്
ചക്ക തരുന്നൊരു മരമുണ്ട്.

നിഹ് മ.വി എൻ
2 B എം.എച്ച്.എം.എൽ..പി.എസ് . കുറ്റൂർനോർത്ത്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ