എം.എം.യു.പി.എസ്.പുതുപ്പരിയാരം/അക്ഷരവൃക്ഷം/ ഓർമ്മയിലെ കിളിക്കൂട്
ഓർമ്മയിലെ കിളിക്കൂട്
പക്ഷിയുടെ കല പില ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത് ആ ശബ്ദം എവിടെ നിന്നാണ് എന്ന് തിരഞ്ഞപ്പോഴാണ് മുറ്റത്തെ പ്ലാവിന്റെ മുകളിലാണ് എന്ന് മനസ്സിലായി ഒരു കിളികൂട്ടിലെ മുട്ടകളെ നോക്കി എന്തെല്ലാമോ പറയൂന്നതുപോലെ തോന്നി .പക്ഷി പറന്നു പോയപ്പോൾ മുട്ട ഒന്ന് എടുുത്തു നോക്കിയാലോ ? എന്ന ചിന്തിച്ചു അപ്പോഴാണ് മുത്തശ്ശി പറഞ്ഞത് ഓർത്തത് പക്ഷികളുടെ മുട്ട തൊട്ടാൽ പിന്നെ ആ മുട്ട പക്ഷി തൊടില്ല എന്ന്. പിന്നെ ആരെയും അടുപ്പിച്ചില്ല. ദിവസങ്ങൾ കഴിഞ്ഞു ഞാൻ ദിവസവും പോയി നോക്കും .ഒരു ദിവസം മുത്തശ്ശി എന്നെ വിളിച്ചുണർത്തി അപ്പു നീ ഒന്ന് വേഗം വായോ ആ കിളിക്കൂട്ടിലെ മുട്ടവിരിഞ്ഞിരിക്കുന്നു ഞാൻ ചാടി എഴുന്നേറ്റ് പുറത്തേക്ക് ഓടി കുട്ടിലേക്ക് നോക്കിയപ്പോൾ നാല് കുഞ്ഞുങ്ങൾ ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി . ദിവസങ്ങൾ കടന്ന് പോയി കിളികുഞ്ഞുങ്ങൾ വളരാൻ തുടങ്ങി അവരെ അമ്മക്കിളി പറക്കാൻ പഠിപ്പിക്കുന്നതും മറ്റും നോക്കിയിരുന്നു. മഴക്കാലം വന്നെത്തി കേരളം മുഴുവനും മഴ തകർത്തു പെയ്തു. ആ മഴ ഞങ്ങളേയും വെറുതെ വിട്ടില്ല മുറ്റത്തെ പ്ലാവിനെ വീഴ്‌ത്തി കളഞ്ഞു എല്ലാവരും വീടിന് മുകളിൽ വീണില്ലല്ലോ എന്ന് ആശ്വസിച്ചപ്പോൾ എന്റെ കണ്ണുകൾ ആ കിളിക്കൂട്ടിലേക്കായിരുന്നു കൂടും കുഞ്ഞുങ്ങളും ചതഞ്ഞരഞ്ഞിരുന്നു അമ്മക്കിളി ആ കൂടിനു ചുറ്റും കരഞ്ഞു പറക്കുന്നു അനക്കമില്ലാത്ത കുഞ്ഞുങ്ങളെ കണ്ട് നില്ക്കാൻ കഴിയാതെ അമ്മക്കിളി പറന്നകന്നു.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ