എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/പ്രവർത്തനങ്ങൾ/പരിസ്ഥിതി ദിനം

Schoolwiki സംരംഭത്തിൽ നിന്ന്

ലോക പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനം
ലോക പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനം മനുഷ്യന്റെ കടന്നുകയറ്റം കൊണ്ട് ഇല്ലാതായിക്കൊണ്ടിരിക്കുന്ന പച്ചപ്പിനെയും താറുമാറായി കൊണ്ടിരിക്കുന്ന ആവാസവ്യവസ്ഥയെയും ഓർമ്മിപ്പിക്കാൻ ആയി വീണ്ടും ഒരു പരിസ്ഥിതി ദിനം കൂടി. പരിസ്ഥിതി നേരിടുന്ന വെല്ലുവിളികളെ തടഞ്ഞില്ലെങ്കിൽ പ്രകൃതി തന്നെ തിരിച്ചടിക്കാൻ തുടങ്ങും -ഈ സന്ദേശം ആഹ്വാനം ചെയ്തുകൊണ്ട് ബഹുമാനപ്പെട്ട മാനേജർ ശ്രീ അബ്ദുൽ സിയാദ് സ്കൂൾ അങ്കണത്തിൽ തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു.

" ഒരേ ഒരു ഭൂമി" ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം-

ലോക പരിസ്ഥിതി ദിനം
ലോക പരിസ്ഥിതി ദിനം

ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്ന പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യംമുൻനിർത്തിക്കൊണ്ട് ഈ ഭൂമിയിലെ സർവ്വചരാചരങ്ങൾക്കും വേണ്ടി സൃഷ്ടിച്ച ഭൂമിയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം കുട്ടികളെ ഓർമ്മിപ്പിച്ചുകൊണ്ട് മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ ശ്രീ വി ജി രവീന്ദ്രനാഥ് പോലീസ് ഹെഡ് കോട്ടേഴ്സ് മുറ്റത്ത് തൈകൾ നട്ടു കുട്ടികളെ ആഹ്വാനം ചെയ്തു....

ലോക പരിസ്ഥിതി ദിനം
ലോക പരിസ്ഥിതി ദിനം

പുരോഗതിയിലേക്കുള്ള പ്രയാണത്തിനിടയിൽ മനുഷ്യന് നന്മയും വിവേകവും ഇല്ലാതായിക്കൊണ്ടിരിക്കുന്നു, മനുഷ്യൻ പ്രകൃതിയെ കീഴടക്കാൻ തുടങ്ങിയിരിക്കുന്നു. ഇതിനെതിരെ കുട്ടികൾക്ക് അവ ബോധം നൽകി ഹൈസ്കൂൾ പ്രധാനാധ്യാപിക ശ്രീമതിഷൈൻ ടീച്ചർ സംസാരിച്ചു. സയൻസ് ക്ലബ്, എൻസിസി എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ പരിസ്ഥിതി ദിനാഘോഷത്തിൽ കൗൺസിലർ ഹബീബുള്ള, മൗലാനാ ആസാദ് ലൈബ്രറി സെക്രട്ടറി എൻ കെ ഷെരീഫ്, മാധ്യമം പ്രവർത്തകൻ എം എം സലിം, എൽപി പ്രധാനാധ്യാപകൻ മുഹമ്മദ് അൻവർ, കോറോനേഷൻ ക്ലബ്ബ് സെക്രട്ടറി ജുനൈദ് സുലൈമാൻ,ക്ലബ് മെമ്പേഴ്സ്, അധ്യാപകരായ ഷെറിൻ,സീനത്ത്, ലിജിയ, സാജിത എൻസിസി,സയൻസ് ക്ലബ് അംഗങ്ങൾ കൂടിയായ വിദ്യാർത്ഥികളും പങ്കെടുത്തു..