എം.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ പുത്തൂർ ഈസ്റ്റ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ താഴെക്കോട് ഗ്രാമപഞ്ചായത്തിലെ അരക്കുപറമ്പ് വില്ലേജിൽ 1979 ൽ പുത്തൂർ ഈസ്റ്റ്‌ എം എം എൽ പി എന്ന സ്ഥാപനം സ്ഥാപക മാനേജറായ പി മുഹമ്മദ്‌ ഹാജി അദ്ദേഹത്തിന്റെ നമോദയത്തിൽ തുടങ്ങിയതാണ് ഈ സ്ഥാപനം. ന്യൂനപക്ഷ വിഭാഗങ്ങൾ ഏറ്റവും കൂടുതൽ തിങ്ങി പാർക്കുന്ന തെയ്യോടുചിറ പ്രദേശത്ത് ഇങ്ങനെയൊരു സ്ഥാപനം വരേണ്ടത് വളരെ അത്യന്താപേക്ഷിതമായിരുന്നു. നാട്ടിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ നിറ സാനിധ്യമായിരുന്ന പി മുഹമ്മദ്‌ ഹാജിയുടെ കഠിന പരിശ്രമത്തിന്റെ ഫലമായി അന്നത്തെ സർക്കാർ ഈ സ്ഥാപനം അനുവദിച്ചു. തെയ്യോടുചിറ മദ്രസയിൽ തുടങ്ങിയ ക്ലാസ്സ്‌ പിന്നീട് ഒറ്റ മുറിയിലുള്ള സ്കൂളായി ആരംഭിച്ചു. ആദ്യ ഒറ്റ മുറിയിലുള്ള സ്കൂളായി ആരംഭിച്ചു. ആദ്യത്തെ ഹെഡ്മാസ്റ്റർ ആയി മുഹമ്മദലി മാസ്റ്ററെ നിയമിച്ചു. പിന്നീട് 300 ലധികം കുട്ടികളും 15 ഓളം അദ്ധ്യാപക ജീവനക്കാരുമായുള്ള ഒരു വിദ്യാലയമായി ഉയർന്നു.

       താഴെക്കോട് പഞ്ചായത്തിലും പെയിന്തൽമണ്ണ ഉപജില്ലയിലും സ്കൂളിന്റെ അക്കാദമിക അനക്കാദമിക പ്രവർത്തനങ്ങളിലെ പങ്കാളിത്തം വളരെ മികച്ചതാണ്. കൂടാതെ ഈ സ്കൂളിൽ നിന്നും ഹെഡ്മാസ്റ്ററായി വിരമിച്ച കളത്തിൽ അബ്‌ദുള്ള മാസ്റ്റർ മുൻ മണ്ണാർക്കാട് MLA ആയിരുന്നതും ഈ സ്കൂളിനൊരു ചരിത്ര പ്രധാനമായ സന്ദർഭമാണ്.കൂടാതെ പണ്ഡിത പ്രതിഭയും സൂഫി വാര്യനുമായ കമ്മുസൂഫിമഖാമും സ്ഥിതി ചെയ്യുന്നത് ഈ സ്കൂളിന്റെ ചരത്താണുള്ളത് എന്നത് മറ്റൊരു ചരിത്ര നേട്ടം

        നാടിന്റെ പ്രകാശവും വെളിച്ചവുമായി ഹെഡ്മാസ്റ്റർ സജീഷ് ടി ജി യുടെ നേതൃത്ത്വത്തിൽ ഈ വിദ്യാലയം ഉയർന്ന അക്കാദമിക നിലവാരത്തോട് കൂടി മുന്നോട്ടു പോയികൊണ്ടിരിക്കുന്നു