കാരുണ്യ ദൈവമേ കൺതുറന്നാൽ മനസ്സ് അലിയിക്കുന്ന കാഴ്ചകൾ.
കണ്ണ് അടച്ചാൽ മനസ്സിനെ അലട്ടുന്ന കാഴ്ചകൾ.
മുക്കിലും മൂലയിലും ഓരോ തെരുവിലും ഉള്ള ആൾകൂട്ടബഹളം അല്ല, ആൾക്കൂട്ടങ്ങൾ,
ആളുകൾ എവിടെ?
ഇന്ന് ഓരോ ജീവിയുo ചോദിക്കുന്നു ഒന്ന് ഇരിക്കാൻ അല്ല ഒന്ന് നിൽക്കാൻ ഒരു ഇടം ഇല്ലങ്കിൽ പിന്നെ....
എന്തിനി ലോകം...?
എന്തിനി ജീവൻ.....?
സുഖനിദ്ര, സന്തോഷം...... തുടങ്ങിയവയെല്ലാം ഇനി എന്തിന്.....?
ആശാന്തി എന്ന കാർമേഘത്തിൽ ഒളിച്ച്.....
അത് എന്തിന് നീ മഴയാക്കി......?