എം.എം.എച്ച്.എസ്സ്. പന്തലാംപാടം/അക്ഷരവൃക്ഷം/കോവിഡ്- 19 ലോകത്തിനു നൽകുന്ന സന്ദേശം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്- 19 ലോകത്തിനു നൽകുന്ന സന്ദേശം

നമ്മൾ ഓരോരുത്തർക്കും അറിയാം ഇന്ന് നമ്മുടെ ഈ ലോകത്തിൽ കോവിഡ്-19 എന്ന ഒരു പകർച്ചവ്യാധി പടർന്നു പിടിക്കുകയാണ്. ഇതിനെ സംബന്ധിച്ചു കേരളത്തിൽ ലോക്‌ഡോൺ പ്രഖ്യാപിച്ചിരിക്കുന്നു.

ഒരുപാട് പേർക്ക് കോവിഡ്-19 ബാധിച്ചിരിക്കുകയും നിരവധി പേർ മരണപ്പെടുകയും ചെയ്തിരിക്കുന്നു. ദിവസങ്ങൾ കൂടുംതോറും മരണ സംഖ്യയും കോവിഡ് ബാധിച്ചവരുടെ എണ്ണവും വർധിച്ചുവരുന്നു.

മനുഷ്യൻ ഭൂമിയുടെ അധിപൻ അല്ല; അല്ലെങ്കിൽ ഒരു ചെറിയ വൈറസിന്റെ മുമ്പിൽ തോറ്റു പോകുന്ന അവസ്ഥ വരില്ലല്ലോ. അതുകൊണ്ട് മനുഷ്യൻ ഭൂമിയുടെ കാവൽക്കാരൻ മാത്രമാണ്. മനുഷ്യൻ കാടും, മലകളും, പാടങ്ങളും എല്ലാം നികത്തി കെട്ടിടങ്ങൾ പണിയുമ്പോൾ മറ്റു ജീവജാലങ്ങൾ വംശനാശഭീഷണിക്കെതിരെ പോരാടുന്നു. ഭൂമി മനുഷ്യന് മാത്രമല്ല ജീവജാലങ്ങൾക്കു കൂടി ഉള്ളതാണ്. 

ചൊവ്വയിൽ പോകാൻ വരെ തയ്യാറെടുക്കുന്ന മനുഷ്യൻ ഒരു വൈറസിന്റെ മുമ്പിൽ പകച്ചു നിൽക്കുന്നു. ലോക്‌ഡോൺ പ്രഖ്യാപിച്ചതോടെ വീടുകളിൽ തന്നെ ഇരിക്കേണ്ട അവസ്ഥ വന്നപ്പോൾ ഉദ്യോഗം എന്ന് മാത്രം കരുതി നിന്നവർ കുടുംബജീവിതത്തിന്റെ നന്മകൾ ആസ്വദിക്കുന്നു. അതോടൊപ്പം തന്നെ രാജ്യങ്ങൾ തമ്മിൽ ഉള്ള അതിർത്തി ഇല്ലാതായി. ലോകം ഒരു കൊച്ചു ഗ്രാമമായി മാറി. ഉള്ളവനും ഇല്ലാത്തവനും പണക്കാരനും പാവപ്പെട്ടവനും ഒന്നും ഇല്ല... എല്ലാവരും മനുഷ്യർ... മനുഷ്യൻ എന്ന ഒരു വർഗ്ഗമേ ഉള്ളൂ. എല്ലാം കാൽകീഴിലാണെന്നു വിചാരിച്ചു മനുഷ്യൻ ഒരു ചെറിയ വൈറസിന്റെ മുമ്പിൽ തോറ്റു പോകുന്ന കാഴ്ച... സമ്പാദിച്ചു വച്ചതു ഒന്നും അവനെ ഇന്ന് സഹായിക്കാൻ ഇല്ല. പണം ഒരു അവശ്യ സാധനം അല്ല എന്ന അവസ്ഥ വന്നിരിക്കുന്നു.

സ്വത്തിനും പണത്തിനും വേണ്ടി തല്ലുകൂടാതെയും; ജാതി മത വ്യത്യാസം ഇല്ലാതെയും; സമ്പന്നനെന്നോ ദരിദ്രനെന്നോ ഇല്ലാതെയും ഒരുമിച്ചു നിന്ന് കൊറോണ എന്ന മഹാമാരിയെ നേരിടാം.

നാം ഒരുമിച്ചു നേരിടും, ഭീതി പരത്തരുത്, വ്യാജ പ്രചരണങ്ങളിൽ കുടുങ്ങരുത്. ഭയമല്ല വേണ്ടത്, ജാഗ്രത!

ധന്യ പി ബി
8 C എം.എം.എച്ച്.എസ്സ്._പന്തലാംപാടം
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ