എം.എം.ഇ.ടി.എച്ച്.എസ്. മേൽമുറി/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

സാഹിത്യ പ്രേമികളായ വിദ്യാര്ത്ഥികളുടെയും അധ്യാപകരുടെയും കൂട്ടായ്മ 2009ലെ മലപ്പുറം സബ് ജില്ല വിദ്യാരംഗം കലാ സാഹിത്യ വേദി ഓവറോൾ കിരീടം നേടി യ രചനകള് കാണൂ.

* 2009ലെ മലപ്പുറം സബ് ജില്ല വിദ്യാരംഗം കലാ സാഹിത്യ വേദി ഓവറോൾ കിരീടം നേടി

story writing -Malayalam വിദ്യാര്ത്ഥികളുടെ വിഭാഗoഒന്നാം സ്ഥാനം:

story writing -Malayalam -:അധ്യാപക വിഭാഗo ഒന്നാം സ്ഥാനം: Arunapriya AP( HSA maths)

അധ്യാപക വിഭാഗo ഒന്നാം സ്ഥാനം:നേടിയ കധ.

പ്രായശ്ചിത്തം

രഘു ആകെ അസ്വസ്ഥനായിരുന്നു.ചിന്തകൾക്ക് കടിഞ്ഞാണിടാൻ അയാൾ ക്കായില്ല. ഒരു കുഞ്ഞിനെ ഒത്തെടുക്കണമെന്ന ഉദ്ദേശത്തോടെയാണ് അയാൾ സെന്റ് പോൾസ് പള്ളിയുടെ അനാഥാലയത്തിൽ എത്തിയത്. "ഒരു ഒത്തെടുക്കലിന്റെ എല്ലാ ഡോക്യുമെൻസും ശരിയാക്കി നിങ്ങൾക്ക് കുട്ടിയെ കൊണ്ടുപോകാം.” ഇടുങ്ങിയ വരാന്തയിലൂടെ മദർ ഗ്ലോറിയക്കൊപ്പം നടക്കുംബോൾ എന്തൊ രാകാംക്ഷയായിരുന്നു.നടന്നു ചെന്നെത്തിയത് ഒരു പൂന്തോട്ടത്തിന് സമീപത്താ യിരുന്നു.അവിടെ വിശാലമായ പുൽത്തകിടിൽ ഒരു കൂട്ടം കൊച്ചുകുട്ടികൾ കളി ക്കുന്നുണ്ടായിരുന്നു.മദർ തന്നെയാണ് കട്ടിയെ അടുത്തേക്ക് വിളിച്ചുവരുത്തിയത്. അഞ്ച് വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടി. ‌ “ദുർഗ്ഗ മോളെ,മോളെ കാണാനാണ് ഇദ്ദേഹം വന്നത്. നിങ്ങൾ സംസാരിക്കൂ.” എന്നു പറഞ്ഞ് മദർ വരാന്തയിലേക്ക് നടന്നു നീങ്ങി. “എന്താ മോളുടെ പേര് ?” “ദുർഗ്ഗ” കുട്ടി മുഖമുയർത്തി. ഒരു നിമിഷം ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.എവിടെയോ കണ്ടു മറന്ന മുഖം. ഇവളെ ഞാൻ എവിടെ വച്ച് കാണാനാണ് ? നാട്ടിൽ വന്നിട്ട് ഏഴു വർഷം കഴിഞ്ഞില്ലേ ? മനസ്സു പറഞ്ഞു. കുട്ടി എത്രാം ക്ലാസിലാണ് പഠിക്കുന്നത്. യു കെ ജി യിൽകൂടുതലൊന്നും ചോദിക്കാൻ ഇട നൽകാതെ അവൾ മറ്റു കുട്ടികൾക്കിടയിലേക്ക് ഓടി. നിഷ്കളങ്കത വിട്ടുമാറാത്ത കൊച്ചു സുന്ദരി. തിരിച്ച് മദർ ഗ്ലോറിയയുടെ അടുത്തേക്ക് പോകുംബോഴും മനസ്സു മുഴുവൻ ദുർഗ്ഗയായി രുന്നു. “മദർ‍ , ദുർഗ്ഗയെക്കുറിച്ച് കൂടുതലെന്തെങ്കിലും നിങ്ങൾക്ക് അറിയുമോ‍?” “ആ കുട്ടിയുടേത് ഒരു ദുരന്ത കഥയാണ്.” “മദർ ,എന്തു തന്നെയായാലും ഞങ്ങൾ അവളെ സ്വന്തം മകളെപ്പോലെ നോക്കും.” “ഞാൻ എന്തിന് നിങ്ങളോട് അത് മറച്ചുവെക്കണം‍?. അവളുടെ അച്ഛനെ അമ്മ കൊന്നതാണ്.അച്ഛൻ തികഞ്ഞ മദ്യപാനി ആയിരുന്നു.എന്നും മ ദ്യപിച്ച് അമ്മയെ അടിക്കും.അവസാനം മർദ്ദനം സഹിക്കവയ്യാതെ അവളുടെ അമ്മ അച്ഛനെ കൊന്നു. കോടതിയിൽ കുറ്റം സമ്മതിക്കുകയും ചെയ്തു. 18 കൊല്ലത്തെ കഠിന തട വിന് കോടതി ശിക്ഷിച്ചു. ജയിലിൽ വച്ച് അവളുടെ അമ്മ ഹൃദയാഘാതം വന്ന് മരി ച്ചു. നിങ്ങൾ വായിച്ചിട്ടുണ്ടാകും അവളുടെ അച്ഛന്റെ പേര് മഹേഷ് എന്നും അമ്മ യുടേത് പാർവ്വതി എന്നുമായിരുന്നു.” പാർവ്വതി ! എവി‌ടെയോ ഒരു മിന്നൽ പിണർ ഞെട്ടലിൽ നിന്ന് ഒരുവിധം വിമുക്തനായി മദറിനോട് യാത്രപറഞ്ഞിറങ്ങി.വഴിയിലുടനീളം പാർവ്വതിയെക്കുറിച്ചുള്ള ചിന്ത കളായിരുന്നു.എപ്പോഴാണ് വീട്ടു വരാന്തയിൽ എത്തിയതെന്ന് ഓർമ്മയില്ല. പതിനൊന്നു വർഷങ്ങൾ മുംബാണ് പാർവ്വതിയെ ആദ്യമായി കണ്ടത്. അന്ന് നാഗർ കോവിലിൽ വച്ച് അന്തർദേശീയ അത്‍ലറ്റിക് മീറ്റ് നടക്കുന്ന കാലം. കോടമഞ്ഞ് പെയ്യുന്ന ഒരു പുലർക്കാലം. കൂട്ടുകാരൊന്നിച്ച് ചായകുടിക്കാൻ പോകുന്ന സമയം.ഗ്രൗണ്ടിൽ കുറേ പെൺകുട്ടികൾ റിഹേഴ്‍സൽ നടത്തുന്നു ണ്ടായിരുന്നു.അലസമായി നോക്കിനടക്കുന്നതിടയിൽ കണ്ണ് എന്തിലോ ഒന്നിൽ ഉടക്കി.ഒരു സുന്ദരിയായ പെൺകുട്ടി.മെല്ലെ നടന്ന് കടയുടെ അടുത്തെത്തി തണു പ്പകറ്റാൻ ഷാൾ ഒന്നു കൂടെ നേരെയാക്കി.കൂട്ടുകാരുമൊത്ത് സംസാരിക്കുന്നതിനിടയിലാണ് അവൾ അവിടേക്ക് കടന്നു വന്നത്.അവിടെ വച്ചാണ് അവളെ ആദ്യമായി പരിചയപ്പെട്ടത്. പിന്നീട് ആർട്സ് കോളേജിൽ വച്ച് ആ സൗഹൃദം ഒരിക്കലും പിരിയാനാകാത്ത വിധം വളർന്നു.തോട്ടത്തിലെ മരങ്ങളും പുൽതകിടി കളുമെല്ലാം ആ ബന്ധത്തിന് സാക്ഷിയായി.ഒരിക്കൽ പാർവ്വതി പറഞ്ഞത് ഇപ്പോഴുമോർക്കുന്നു. രഘുവിന് ഈ ബുദ്ധിജീവി വേഷമല്ല പഴയ അത്‍ലറ്റിക് റോളാണ് നല്ലത് രഘു നല്ല ഒരു പഴയ ഫിസിക്കൽ ഇൻസ്പെക്ടർ ആവണം. ഒരിക്കൽ സഹപാഠിയും വില്ലനുമായ മഹേഷ് പാർവ്വതിയെ അപമാനി ക്കാൻ ശ്രമിച്ചു.വാർത്ത കോളേജിൽ വലിയ ഇഷ്യൂ ആയി. മഹേഷ് ! എന്റെ കൈക്കരുത്ത് നിനക്കറയില്ല,കൊല്ലും ഞാൻ നിന്നെ. എവിടുന്നാണ് ധൈര്യം വന്നതറിയില്ല. നീയാരാടാ ചോദിക്കാൻ ? ഞാൻ അവളെ വിവാഹം ചെയ്യും. അവൻ ക്രുദ്ധനായി കൈക്കരുത്ത് പ്രകടിപ്പിച്ച് വിജയ ശ്രീലാളിതനായി .എങ്കിലും മനസ്സിന് എന്തോ ഒരു മരവിപ്പ്. പാർവ്വതിയെപ്പറ്റി പലരും പലതും പാടിനടന്നു.പിന്നീട് പാർവ്വതിയോട് അടുപ്പം കാണിച്ചില്ല. പാർവ്വതിയുടെ കോളേജ് ജീവിതത്തിന് വിരാമമിട്ട സംഭവമായിരുന്നു അത്.ഗൾഫിൽ പോകുന്ന ദിവസം അവൾ വന്നു. അവളുടെ മനോഹരമായ കണ്ണുകളിൽ നനവ് പടർന്നിരുന്നു.പ്രതീക്ഷയുടെയോ?ദു:ഖത്തിന്റെയോ? വാചാലമായ മൗനം. അവൾ ഗൾഫിലേക്കയച്ച രണ്ടു കത്തുകൾക്കും മറുപടിയയച്ചില്ല.പാർവ്വതി തെറ്റുകാരിയല്ല എന്നറിഞ്ഞിട്ടും സംശയത്തിന്റെ നിഴലുള്ള അവളെ സ്വീക രിക്കാൻ ചങ്കുറപ്പുണ്ടായില്ല. നല്ല ശമ്പളം കിട്ടുന്നുണ്ടായിരുന്നു.കൂടാതെ ജോലിത്തിരക്കും. ഒരു ദിവസം യാദൃശ്ചികമായിട്ടാണ് സൈക്യാടിസ്റ്റ് ഡോ.ആൽബർട്ട് ക്രിസ്റ്റലിന്റെ പ്രസംഗം കേൾക്കാൻ ഇടയായത്. വിശ്വാസം ഒരു പളുങ്കു പാത്രമാണ്,സംശയം അതിനെ തകർക്കുന്ന ബലി ഷ്ഠമായ കരങ്ങളും. ഇന്നുതന്നെ പാർവ്വതിക്ക് ഒരു കത്തെഴുതണം.കടയിൽ കയറി ഒരു കവർ വാങ്ങി ഫ്ളാറ്റിലേക്ക് തിരിച്ചുള്ള വഴിനീളെ പാർവ്വതിയെ കുറിതച്ചുള്ള ചിന്ത കളായിരുന്നു.മുറിയുടെ മുന്നിലെ ലെറ്റർ ബോക്സിൽ ഒന്നു പരതി ഒരു കാർഡ് ക യ്യിൽ കിട്ടി.‍‌ പാർവ്വതി വെഡ് മഹേഷ് എന്ന പുറത്തെഴുത്തോടെയുള്ള ഒരു കാർഡായി രുന്നു അത്. മനസ്സ് നൊമ്പരപ്പെട്ടു.എന്റെ പാർവ്വതി മഹേഷിന്റെ ഭാര്യയായി കഴിഞ്ഞി രിക്കുന്നു. പാറൂ നീയെന്തിനാണ് മഹേഷിനെ വിവാഹം ചെയ്തത് ? അവൻ മയക്കുമരുന്നിന് അടിമപ്പെട്ടവനല്ലേ ? അവന് പലരുമായും അടുപ്പമുണ്ടായിരുന്നില്ലേ ? കുറ്റബോധത്തിന്റെ നാളുകൾ.ഞാൻ ഒന്ന് ആവശ്യപ്പെട്ടാൽ അവൾ തന്റെ കൂടെ ഇറങ്ങി വരുമായിരുന്നു. എന്നിട്ടും..... പിന്നീട് നാട്ടിലേക്ക് വരാൻ ശ്രമിച്ചില്ല.നാല് വർഷങ്ങൾക്ക് ശേഷം വീട്ടു കാരുടെ നിർബന്ധത്തിന് വഴങ്ങി ധന്യയുമായുള്ള വിവാഹം ഉറപ്പിച്ചു നാട്ടിൽ വന്നപ്പോഴാണ് പാർവ്വതിയുടെ കഷ്ടപ്പാടുകളെക്കുറിച്ച് അറിയുന്നത്.പക്ഷേ അതി ലൊന്നും ചെവികൊടുത്തില്ല.‌വിവാഹതലേന്നാണ് പാർവ്വതി മഹേഷിനാൽ മർദിക്കപ്പെട്ട് ആശുപത്രിയിലാണ് എന്ന വിവരം ലഭിക്കുന്നത്. അന്ന് സുഹൃത്ത് റോയ് പറഞ്ഞ വാക്കുകൾ ഇന്നും ഓർക്കുന്നു. ബീ പ്രാക്ടിക്കൽ അടഞ്ഞ അദ്യായങ്ങളെപ്പറ്റി ഒരിക്കലും ഓർക്കരുത്. എങ്കിലും മനസ്സ് പിടഞ്ഞു.ധന്യയുമൊത്ത് ഗൾഫിലേക്ക് തിരിച്ചു.‌ മഹേഷ് വധം ഭാര്യ പാർവ്വതി അറസ്റ്റിൽ ഒരു ഞെട്ടലോടെയാണ് ആ വാർത്ത വായിച്ചത്. നോ ! എന്റെ പാർവ്വതി ഇതു ചെയ്യില്ല.ഒരു ഉറുമ്പിനെപ്പോലും നോവിക്കാൻ അവൾ ക്കാവില്ല.മനസ്സ് പറഞ്ഞു അവൾ ഒരു തുമ്പപ്പൂ പോലെ നിഷ് കളങ്കമായിരുന്നു. രഘുവേട്ടനെന്താ പാർവ്വതിയോട് ഇത്ര സഹതാപം ? എത്രയായാലും ഭർത്താവിനെ കൊന്നവളല്ലേ ? വഞ്ചകി. നാക്ക് പിഴുതെടുക്കാൻ തോന്നി.തന്റെ കഴുത്തിലുള്ള താലി പാർവ്വതിയുടെ കഴു ത്തിൽ വീഴേണ്ടതായിരുന്നു എന്ന് ധന്യയുണ്ടോ അറിയുന്നു. ഒരിക്കലും നാട്ടിൽ വരില്ല എന്ന് കരുതിയതാണ് പക്ഷേ ധന്യ അവൾ ഒരു പിടിവാശിക്കാരിയാണ്.അവളുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഗൾഫിലെ ജോലി ഉപേക്ഷിച്ച് രണ്ടുപേരും നാട്ടിൽ വന്നത്. എല്ലാം ഒരു നിമിത്തമായിരിക്കണം.ഇല്ലങ്കിൽ ഏഴുകൊല്ലമായിട്ടും ഒരു കുഞ്ഞിക്കാലു കാണാനുള്ള ഭാഗ്യം എനിക്കുണ്ടായില്ലല്ലോ.പ്രതീക്ഷകളെല്ലാം അസ്ഥാനത്തായി.ആധുനിക വൈദ്യശാസ്ത്രം കൈമലർത്തി. ദുർഗ്ഗ പാർവ്വതിയുടെ തനി പകർപ്പാണ്.അതേ കണ്ണുകൾ, ചുരുണ്ട മുടി. പാർവ്വതിയെ എനിക്ക് രക്ഷിക്കാനായില്ല.ദുർഗ്ഗ അവളെയെങ്കിലും എനിക്ക് രക്ഷി ക്കണം .അങ്ങനെയെങ്കിലും പാർവ്വതിയെ മോഹിപ്പിച്ച് ചതിച്ചതിന് പ്രായശ്ചിത്തം ചെയ്യണം. ദുർഗ്ഗമോളേ........ എന്താ രഘുവേട്ടാ തന്നെ ഇരുന്ന് പിറുപിറുക്കുന്നത്? നമ്മുടെ കുഞ്ഞിനെ എപ്പോഴാണ് കൊണ്ടുവരുന്നത്? പെട്ടെന്ന് ചിന്താ ലോകത്തു നിന്ന് ഞെട്ടിയുണർന്ന് തിരിഞ്ഞുനോക്കുമ്പോൾ ധന്യയുണ്ട് വാതിൽക്കൽ.


Poem writing -Malayalam -:teachers വിഭാഗo ഒന്നാം സ്ഥാനം:Rasheed Mullapalli(H S A Malayalam)

teachers വിഭാഗo ഒന്നാം സ്ഥാനം:നേടിയ കവിത.


പ്രചോദനം.

ജീവിതത്തിനും മരണത്തിനുമിടയിൽ യാത്രചെയ്യാനെത്തിയതാണു ഞാൻ.

പാടത്ത് വെയിൽ ഉണങ്ങാനിട്ടിരിക്കുന്നു. പുഴയിൽ മഴ മുഖം നോക്കുന്നു.

കാട്ടു തീയായി ജ്വലിക്കുന്ന മുഖം ഋതുക്കൾ മാറിയെത്തി കരകവിഞ്ഞൊഴുകുന്ന കാട്ടാറ്.

കാട്ടുമരത്തിന്റെ തായ്‍വേര് വിരിഞ്ഞു ചുറ്റിയ കറുത്ത മണ്ണ്.

നീലിച്ച ശബ്ദത്തിൽ ഞാനൂതിയ പീപ്പിയും പീച്ചാം കുഴലും

നൂൽ പൊട്ടിയ പട്ടവും ബലൂണും മെഴുകുതിരിയുടെ കത്തുന്ന മുറിവായിമാറി.

ഒഴുകാത്ത പുഴയും തണൽ നൽകാത്ത മരവും മഞ്ഞുതുള്ളിയുടെ ഘനീഭവിച്ച കാലൊച്ചയായി.

കാറ്റും കോളുമുള്ള പുസ്തകവും പൊരുളു നിറഞ്ഞ കവിതയും ചേക്കേറാനൊരു മരച്ചില്ലയും

ആകാശം കാണാതെ ഒളിച്ചുവച്ച മയിൽപീലിയും

കുന്നിൻ ചെരിവും അപ്പൂപ്പൻ താടിയും മതിയായിരുന്നു.

കാണാച്ചരടുകളുടെ വേലിയേറ്റവും കുരുക്കഴിയാത്ത വിളർത്തചിരിയുടെ സ്നേഹ ബന്ധവും

‌ചെന്നായയുടെ വിശപ്പും എന്നോർമ്മയെ കുത്തിക്കിടത്താതിരിക്കട്ടെ.

'റഷീദ് മൊല്ലപ്പള്ളി.(മലയാള അധ്യാപകന്)

എം.എം.ഇ.ടി ഹൈസ്കൂൾ മേൽമുറി.'