എം.ഇ.ടി.ഇ.എം.എച്ച്.എസ്. കൈത്തക്കര/വിദ്യാരംഗം-17
ദൃശ്യരൂപം
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. ജൂൺ 19 ന് വായനാദിനം വിവിധ പരിപാടികളോടെ വിപുലമായി ആചരിച്ചു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും പങ്കു ചേർന്നു. മലയാളം അധ്യാപിക ആരതി വായനാദിനത്തിന്റെ പ്രാധാന്യത്തെ കുുറിച്ചും ഗ്രന്ഥശാലസ്ഥാപകൻ പി എൻ പണിക്കരെ കുറിച്ചും ക്ലാസെടുക്കുകയും പുസ്തകപ്രദർശനം നടത്തുകയും ചെയ്തു. എൽപി വിദ്യാർത്ഥികൾക്ക് വായനാ മത്സരവും യുപി വിദ്യാർത്ഥികൾക്ക് ഉപന്യാസ മത്സരവും ഹൈ സ്കൂൾ വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരവും നടത്തി. പ്രിൻസിപ്പൽ ചേക്കുട്ടി പരവക്കൽ നേതൃത്വം നൽകി. 2.