എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/സ്കൗട്ട്&ഗൈഡ്സ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ലഹരിക്കെതിരെ

ജൂൺ 26-ലോക ലഹരി വിരുദ്ധ ദിനം

ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻ്ററി സ്ക്കൂളിൽ ലോക ലഹരിവിരുദ്ധദിനം ആചരിച്ചു.പരിപാടികളുടെ ഉദ്ഘാടനം എക്സൈസ് ഓഫീസർ അഖിൽ പി.എം. നിർവഹിച്ചു.ഹെഡ്മാസ്റ്റർ അഷ്റഫലി കാളിയത്ത് ലഹരി വിരുദ്ധ സന്ദേശം കുട്ടികൾക്ക് നൽകി.സ്ക്കൂൾ സ്കൗട്ട് & ഗൈഡും ,ജൂനിയർ റെഡ്ക്രോസും ചേർന്ന് ലഹരിവിരുദ്ധ ഫ്ലാഷ് മോബും, സൂംബ ഡാൻസ്,ലിറ്റിൽകൈറ്റ്സിൻ്റെ നേത്രുത്വത്തിൽ ഡിജിറ്റൽ പോസ്റ്റർനിർമ്മാണ മത്സരം എന്നീ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.അധ്യാപകരായ അമീൻ,നവാസ്,അൻഷാദ്,റോഷൻ,മുനീർ,തുളസി,ഷമ്മ ശാഫി,എഫ്സ എന്നിവർ പരിപാടികൾക്ക് നേത്രുത്വം നൽകി.

യോഗാദിനം

ജൂൺ 21 അന്താരാഷ്ട്ര യോഗദിനത്തിൻ്റെഭാഗമായിഎം. ഇ. എസ് ഹയർസെക്കൻ്ററി സ്ക്കൂളിലെ ഭാരത് സ്കൗട്ട്&ഗൈഡ്യൂണിറ്റ് യോഗപരിശീലനം സംഘടിപ്പിച്ചു.സ്ക്കൂളിൽവെച്ച് നടന്നപരിപാടിയുടെഉദ്ഘാടനം സ്ക്കൂൾ ഹെഡ്മാസ്റ്റർ അഷ്റഫലി കാളിയത്ത്നിർവ്വഹിച്ചു.യോഗപരിശീലനത്തിന് സ്ക്കൂൾ ഹിന്ദി അധ്യാപകനായേ സുരേഷ് നേത്രുത്വം നൽകി.സ്കൗട്ടിംഗ്&ഗൈഡ് വിഷയത്തിൽ പൂർവ്വവിദ്യാർത്ഥിനി പി.ജെ ഹനീന ക്ലാസെടുത്തു.പ്ലാസ്റ്റിക്ക് ഫ്രീ ക്യാമ്പസിൻ്റെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങളും നടത്തി.തിരൂർ വിദ്യാഭ്യാസസകൗട്ട് സെക്രട്ടറിയും സ്ക്കൂൾസകൗട്ട്യൂണിറ്റ്അധ്യാപകനുമായ പി.ജെ അമീൻ ,ഗൈഡ് ടീച്ചറായ സഫ്നയും പരിപാടികൾക്ക് നോതുത്വംനൽകി.

പ്രവേശനോത്സവ ഒരുക്കങ്ങൾ

സ്ക്കൂൾ സകൗട്ട്& ഗൈഡിൻ്റെ നേതൃത്വത്തിൽ 2025 ജൂൺ ഒന്നിന് പ്രവേശനോത്സവ ഒരുക്കങ്ങൾ നടന്നു.