എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/വിദ്യാരംഗം/2025-26
{Yearframe/Pages}}
പുസ്തക പ്രദർശനവും വിൽപ്പനയും സംഘടിപ്പിച്ചു
ഇരിമ്പിളിയം:വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള പുസ്തകങ്ങൾ സ്വന്തമാക്കാനും വായനാശീലം പ്രോത്സാഹിപ്പിക്കാനും വേണ്ടി ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻ്ററി സ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പുസ്തക പ്രദർശനവും വിൽപ്പനയും സംഘടിപ്പിച്ചു.പുസ്തകമേള പി.ടി.എ പ്രസിഡൻ്റ് സുരേഷ് മലയത്ത് ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പിൾ നജ്മുദ്ധീൻ .കെ.കെ അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മാസ്റ്റർ അഷ്റഫലി കെ മുഖ്യ പ്രഭാഷണം നടത്തി.എം.പി.ടി.എ പ്രസിഡൻ്റ് സമീഹ അലി ,ഡെപ്യൂട്ടി ഹെഡ് മിസ്ട്രസ് ഷമീമ പിടി,സ്റ്റാഫ് സെക്രട്ടറി അജിത്ത് ഇ, എസ്. ആർ ജി. കൺവീനർ റംസി ,മലയാളം അധ്യാപകരായ ഷിബ എം,മനുമാത്യൂ,അനിത.സി,ദേവി,നവാസ്,അനീഷ,സബീന എന്നിവർ ആശംസകൾ അറിയിച്ചു..വിദ്യാരംഗം കൺവീനർ അനൂപ് എൻ.എം ചടങ്ങിന് നന്ദി പറഞ്ഞു
സുകൃതം വായനമൂല ഉൽഘാടനം ചെയ്തു.
വായന പ്രോൽസാഹിപ്പിക്കുന്നതിനായി ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻ്റി സ്ക്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി ആരംഭിച്ച സുകൃതം വായനമൂല ഹെഡ്മാസ്റ്റർ അഷ്റഫലി കെ ഉദ്ഘാടനം ചെയ്തു.വിദ്യാരംഗം കൺവീനർ അനൂപ് .പി.എം വായനയുടെ സാധ്യതകൾ കുട്ടികളുമായി പങ്ക് വെച്ചു. സ്‌റ്റാഫ് സെക്രട്ടറി അജിത്ത് ആശംസകൾ അറിയിച്ചു.അധ്യാപകരായ ഷീബ,അനിത,ദേവി,നവാസ്,അനീഷ ,സബീന എന്നിവർ പ്രസംഗിച്ചു.
പ്രവേശനോത്സവം 2025
വിദ്യാരംഗം കലാസാഹിത്യ വേദി എം ഇ എസ് സ്കൂൾ *ഇരിമ്പിളിയം*2025-26 അധ്യായന വർഷത്തെ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള പ്രവേശനോത്സവത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദി കുട്ടികൾക്കായി മത്സര പരിപാടികൾ സംഘടിപ്പിച്ചു. മലയാള സാഹിത്യത്തിലെ കുട്ടികളിലെ അഭിരുചിയും താല്പര്യവും കണ്ടെത്തുക എന്നതായിരുന്നു ലക്ഷ്യം.വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രാധാന്യം വ്യക്തമാക്കി കൊണ്ട് കൺവീനർ ഷീബ ടീച്ചർ അനൂപ് മാഷ് എന്നിവർ സംസാരിച്ചു. മലയാളം അധ്യാപകരായ അനിത ടീച്ചർ നവാസ് മാഷ് അനീഷ് ടീച്ചർ സബീന ടീച്ചർ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി സമ്മാനദാനം നടത്തുകയും ചെയ്തു