എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

എം.ഇ.എസ് ഇരിമ്പിളയത്തെകുറിച്ചുള്ള ഓർമ്മ

പേര് സാലിഹ്.കെ എസ് ഇ ബിയിൽ ജൂനിയർ അസിസ്റ്റൻ്റായി ജോലി ചെയ്യുന്നു.സന്തോഷ് ട്രോഫി കേരള ടീമാംഗം

വളരെയധികം സന്തോഷം നൽകുന്ന ഓർമകളാണ് എനിക്ക്എം.ഇ.എസുമായുള്ളത്. കാരണം എൻ്റെ ഫുട്ബോൾ കരിയ റിൻ്റെ തുടക്കംതന്നെ ഇവിടെ നിന്നായിരുന്നു. എന്റെ കരിയറിന് പിന്നിലുള്ള സപ്പോർട്ടീവി ആളായിരുന്നു ദിലീപ സാർ, കാരണം ഫാമിലിയിൽ ആർക്കും കരിയറിൻ്റെ വ്യക്തമായ വഴി അറിയാത്തതുകൊണ്ട് തന്നെ ദിലീപ് സാർ ആണ് എൻ്റെ കരിയറിന്റെ വഴികാട്ടിയത്. സാർ എന്നെ ക്യാമ്പിലേക്ക് എടുക്കുന്നതിൽ തന്നെ രസകരമായ ഒരു സംഭവം ഉണ്ട്. 'എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ PET ഉള്ള ദിവസങ്ങളിൽ ഞാൻ ചെരിപ്പിന് പകരം വീട്ടിൽനിന്ന് ബൂട്ട് ധരിച്ചായിരുന്നു സ്‌കൂളിൽ വന്നത്. അത് ഇപ്പോൾ ആലോചിക്കുമ്പോൾ ചിരിവരും, പിന്നീട് സ്‌കൂളിൻ്റെ മൂന്നാം നിലയിൽ നിന്ന് സാർ കളി ശ്രദ്ധിക്കുകയും പിന്നീട് ക്യാമ്പിലേക്ക് വരുകയുമാണ് ചെയ്‌തത്‌. എനിക്ക് ഒരു സിസ് റ്റമാറ്റിക്ക് ആയ ക്യാമ്പുകൾ കിട്ടിയത് ദിലീപ് സാറിൻ്റെ കീഴിലാണ്.എൻ്റെ മൊത്തം ജീവിതത്തിലെ മെൻ്റർ കൂടിയാണ് ദിലീപ് സാർ. +2 കഴിഞ്ഞപ്പോ ഡിഗ്രിയിൽ കോട്ടയത്ത് ജോയിൻ ചെയ്‌തതിന് പിന്നിലും ജീവിതത്തിലെ സ്വപ്‌ന നിമിഷമായ ജോലി നേടുന്നതിൽ വരെ ദിലീപ് സാറിൻ്റെ കരങ്ങളുണ്ടായിരുന്നു.

ഞാൻ ഹൈസ്കൂളിൽ പഠിക്കുന്ന കാലത്തായിരുന്നു ആദ്യമായി ക്യാമ്പിൽ പങ്കെടുക്കുന്നത്. എനിക്ക് ആദ്യമായി നാഷണൽ സ്ക്കൂൾ ഗെയിമിൽ ബൂട്ടണിയാൻ അവസരം ലഭിച്ചത് എം.ഇ.എസ് പഠനകാലത്താണ് എന്നുള്ളത്. ഇത് തന്നെയായിരുന്നു എൻ്റെ ഫുട്‌ബോൾ കരിയറിൻ്റെയും ജീവിതത്തി ന്റെയും വഴിത്തിരിവ്ഇതായിരുന്നു എന്റെ കരിയറിൻ്റെ തുടക്കം. തീർച്ചയായും അവിടെ യുളള ടീച്ചേഴ്‌സിൻ്റെ സപ്പോർട്ടും എടുത്ത് പറയേണ്ടതാണ്. സ്‌കൂളിലെ എല്ലാ ടീച്ചേഴ്‌സിനോടും വളരെ നല്ല അടുപ്പം ഞാൻ എട്ടാം ക്ലാസ്സ് മുതലെ ഉണ്ടാക്കാറുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഒരു ഫാമിലി പോലെയാണ് എനിക്ക് തോന്നാറുള്ളത്. അവരുടെയക്കെ പ്രാർത്ഥനയുള്ളത് കൊണ്ടാണ് ഞാൻ ഇന്ന് ഈ നിലയിലെത്തിയത്പഠനത്തിനെന്ന പോലെ പാഠ്യേതര മേഖലകൾക്കും നൽകുന്ന സ്ക്കൂൾ എന്ന നിലയിൽ എം.ഇ. എന്ന് എന്നും എന്റെ കണ്ണിൽ മികച്ചതാണ്.