എം.ആർ.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ എൻേറതു മാത്രമെന്നച്ഛ൯

Schoolwiki സംരംഭത്തിൽ നിന്ന്
എൻേറതു മാത്രമെന്നച്ഛ൯

                             ഒരു നോക്കു കാണാൻ കൊതിച്ചെന്നച്ഛനേ
ഒരു വാക്കു മിണ്ടാൻ കൊതിപ്പൂ…
ഒന്നു കാണാൻ ഏറേ കൊതിച്ചിരുന്നു
ഒന്നു കേൾക്കാൻ ഏറേ നിനച്ചിരുന്നു

അറിയാതെ എന്നിൽ നിന്ന് അടർന്നുപ്പോയി
ഒരു നൂറ് സ്വപ്നം ബാക്കി നിർത്തി
പറയാതൊരോർമ്മകൾ വാർത്തെടുതീ…
മണ്ണിൽ ഞാൻ കാത്തിരിപ്പൂ.

എന്നുമോർക്കാൻ പുഞ്ചിരിമാത്രം
മെല്ലെതലോടാൻ വാക്കുകളും പാട്ടുകളും
അന്നാവഴിയിൽ എൻമനമിടറി
നനഞ്ഞൊരു കണ്ണുനീർ കണ്ണിർക്കടലായി..

ഒന്നുകാണുവാനാകാതെ ഞാൻ വിതുപ്പി
ആ നറു പു‍ഞ്ചിരി ഇന്നൊരൊർമ്മ
കെട്ടിപ്പൊണർന്നോരുമ്മ തരാൻ
എൻ കവിളിണയിൽ തലോടാൻ..



ചിറി പാഞ്ഞൊരു ആംബുലൻസില്
‍എൻെ്റ അച്ഛൻെ്റ ദേഹം മൂടിപുതച്ചു
ചോരകറ കണ്ടനേരമെന്നമ്മ മെല്ലെ
എന്നെ കോരിയെടുത്തു…

മുത്തേ വാ താരാട്ടാം എന്നൊന്നു
ചൊല്ലാൻ എനിക്കാരുണ്ട്
കിച്ചാ എന്നു വിളിക്കാൻ ഈ
മണ്ണിൽ എനിക്കാരുണ്ടിവിടെ…

 ഒാരോ രാവും നൊ൩രവും
അന്നാ രാവും തേങ്ങലാതായി
ഈ മണ്ണിൽ എനിക്കാരുണ്ടിവിടെ…
എൻേറതു മാത്രമെന്നച്ഛ൯..

ആറടിമണ്ണിൽ മയങ്ങുമെന്നച്ഛൻ
കണ്ണുതുറക്കാതതെന്തേ…
എന്നെ മാടിവിളിക്കാതതെന്തേ…

ആ വിളി കേട്ടൊന്നുല്ലസിക്കാൻ
കൊതിയുണ്ടെൻ ദെെവമേ…
ഈ ജന്മം എന്നും :

- എൻേറതു മാത്രമെന്നച്ഛ൯
                          

കൃഷ്ണപ്രിയ കെ
10A ഗവണ്മെന്റ് മോഡൽ റെസിഡന്റിൽ സ്കൂൾ പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത