എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം


നാം ജീവിതത്തിൽ പാലിക്കേണ്ട പല കാര്യങ്ങ ളും ഉണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് ശുചിത്വം. വിവിധതരം ശുചിത്വങ്ങൾ ഉണ്ട്.വ്യക്തി ശുചിത്വം, പരിസര ശുചിത്വം, സാമൂഹിക ശുചിത്വം.

വ്യക്തി ശുചിത്വം

ശുചിത്വങ്ങളിൽ പ്രധാനപ്പെട്ടതാണ് വ്യക്തി ശുചിത്വം.ഭക്ഷണത്തിനു മുമ്പും ശേഷവും കൈയും  വായും കഴുകണം. ആഴ്ചയിൽ ഒരിക്കൽ നഖം മുറിക്കണം. അടുക്കളയിൽ ഭക്ഷണ പദാർഥങ്ങൾ മൂടിവയ്ക്കണം.അഴുക്കു ള്ള വസ്ത്രങ്ങൾ ധരിക്കരുത്.വഴിവക്കിൽ തുറന്നുവച്ച് വിൽക്കുന്ന പലഹാരങ്ങൾ കഴിക്കരുത്.ടോയ്ലററിൽ പോയതിനുശേഷം സോപ്പ്  ഉപയോഗിച്ച് കൈ കഴുകുക.ദിവസവും  കുളിക്കണം.വ്യക്തിശുചിത്വം പാലിക്കാൻ നാം ഓരോരുത്തരും ശ്രദ്ധാലുക്കളാവണം. ആരോഗ്യമുളള ശരീരത്തിന് മാത്രമേ രോഗത്തെ പ്രതിരോധിക്കാൻ സാധിക്കൂ.

പരിസര ശുചിത്വം

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.കിണറും മറ്റു സ്ഥലങ്ങളും വലയിട്ട് മൂടുക. ആഴ്ചയിൽ ഒരു ദിവസം ഡ്രൈഡേ ആചരിക്കണം.കക്കൂസിൽ മാത്രം മലവിസർജനം നടത്തുക.ചിരട്ട, ടയർ,കുപ്പികൾ,പ്ലാസ്റ്റിക്  കവറുകൾ ഇവയിൽ വെള്ളം കെട്ടി നിൽക്കാതെ നോക്കണം. ഇങ്ങനെ ചെയ്യാതിരുന്നാൽ അസുഖങ്ങൾ പിടിപെടും. ആയതിനാൽ പരിസരശുചിത്വം അത്യാവശ്യമായ ഒരു കാര്യമാണ്.

സാമൂഹിക ശുചിത്വം

വ്യക്തിശുചിത്വവും പരിസരശുചിത്വവും പോലെ നാം ശ്രദ്ധിക്കേണ്ട ഒന്നാണ് സാമൂഹികശുചിത്വം. ചപ്പുചവറുകൾ പൊതു സ്ഥലത്ത് വലിച്ചെറിയരുത്. മത്സ്യമാംസാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും ജലാശയങ്ങളിലും പൊതുസ്ഥലങ്ങളിലും തള്ളരുത്.ഫാക്ടറികളിലെ മാലിന്യങ്ങളും ജലാശയങ്ങളിൽ ഒഴുക്കി വിടരുത്. ഒട്ടേറെ രോഗങ്ങൾ പടർന്നു പിടിക്കാൻ ഇവ കാരണമാകുന്നു. വ്യക്തിശുചിത്വത്തോടൊപ്പം സാമുഹികശുചിത്വം കൂടി ഉറപ്പു വരുത്തി ആരോഗ്യമുള്ള ഒരു ജനതയ്ക്കായി നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം.

സൂര്യകൃഷ്ണൻ . എസ്
5 B എം. ആർ. എം. കെ. എം. എം. എച്ച്. എസ്. എസ്. ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം