എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/രോഗപ്രതിരോധത്തിനായി..

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധത്തിനായി......


ഇക്കാലത്തു് വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒരു വിഷയമാണ് രോഗപ്രതിരോധം. ഇന്ന് കുട്ടികൾ മുതൽ വൃദ്ധജനങ്ങൾ വരെ എല്ലാവരും മാരകരോഗങ്ങൾക്ക് അടിമകളാകുന്നു. ഇതിന് പ്രധാനപ്പെട്ട പലകാരണങ്ങളും ഉണ്ട്. അതിൽ പ്രതിരോധകുത്തിവയ്‌പ്പുകൾ യഥാസമയം എടുക്കാത്തത് ഒരു പ്രധാന കാരണമാണ്. ഇത് നമ്മുടെ ശരീരത്തിലെരോഗ  പ്രതിരോധശക്തി കുറക്കുകയും അതുവഴി രോഗങ്ങൾ വളരെവേഗം പിടിപെടുവാനും കാരണമാകുന്നു.രോഗങ്ങൾ മാറ്റാനായി നമ്മൾ നമ്മൾ ഡോക്ടർ മാരുടെ അടുക്കൽ പോകേണ്ടിവരുന്നു, അവർ നിർദേശിക്കുന്ന മരുന്നുകൾ വാങ്ങി കഴിക്കും അതും  സ്ഥിരമായി. ഇത് നമ്മുടെ ശാരീരിക ആരോഗ്യത്തെ മാത്രമല്ല ബുദ്ധിവികാസത്തെയും അതുവഴി മനസികാരോഗ്യത്തെയും ഗുരുതരമായി ബാധിക്കുന്നു.  മറ്റൊരു പ്രധാനകാരണമാണ് നാം കഴിക്കുന്ന ആഹാരം, നമ്മൾമലയാളികൾ അന്നവിചാരം മൂന്നവിചാരമായുള്ളവരാണ്. ഭക്ഷണം എന്നാൽ നമുക്ക് അത്രത്തോളം പ്രിയപ്പെട്ടതാണ്. പ്രത്യേകിച്ച് പുറത്തുനിന്നു കിട്ടുന്ന ബേക്കറി പലഹാരങ്ങളും ഫാസ്റ്റഫുഡും. ഇങ്ങനെയുള്ള ആഹാരങ്ങൾ കഴിക്കുമ്പോൾ അത് നമ്മുടെ ദഹനപ്രക്രീയയെ സാരമായി ബാധിക്കുന്നു. രോഗങ്ങൾ കൂടുതലായും കാണപ്പെടുന്നത് വൃദ്ധജനങ്ങളിലാണ്. കാരണം പ്രായമാകുമ്പോൾ ദഹനപ്രക്രീയ ശരിയായി നടക്കാതെ വരുന്നു. അതുകൊണ്ടാണ് ഇന്ന് ലോകം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയായ കൊറോണകാലത്തു പ്രത്യേകിച്ചും വൃദ്ധജനങ്ങൾ പുറത്തിറങ്ങരുത് എന്നുപറയുന്നത്., മറ്റൊരുപ്രധാനകാരണം അന്തരീക്ഷമലിനീകരണമാണ്. വാഹനങ്ങളിലും ഫാക്ടറികളിലും നിന്നുവരുന്ന പുക അന്തരീക്ഷത്തിൽ കലരുകയും ഇത് ശ്വസിക്കുന്നതുവഴി കാൻസർ പോലുള്ള മാരകരോഗങ്ങൾ വരാനുള്ളസാധ്യത വളരെ കൂടുതലുമാണ്. ഫാക്റ്ററികളിലെ മാലിന്യങ്ങൾ പുഴകളിൽ ഒഴുക്കുന്നതുവഴിയും, പ്ലാസ്റ്റിക്‌ പോലുള്ളവ കത്തിക്കുന്നതുവഴിയും നമുക്ക് ധാരാളം രോഗങ്ങൾ പിടിപെടുന്നു.             രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നതിനായി നമ്മൾ ധാരാളം ഇലക്കറികളും, പച്ചക്കറികളും, പഴവർഗങ്ങളും,  ധാതുലവണങ്ങളും ഉള്ള ചിട്ടയായ ഒരാഹാരരീതി ശീലമാക്കുക. എന്നാൽ ഇപ്പോൾ നാം കഴിക്കുന്ന പച്ചക്കറികളും മറ്റും കീടനാശിനികൾ തളിച്ച് വരുന്നവയാണ്. ഇത് കഴിച്ചാൽത്തന്നെ മാരകമായ രോഗങ്ങൾ പിടിപെടും. അതിനാൽ കഴിയുന്നതും നമുക്കാവശ്യമായ ആഹാരസാധനങ്ങൾ നമ്മൾ സ്വയം കൃഷിചെയ്തുണ്ടാക്കാൻ പരിശ്രമിക്കാം. ധാരാളം ശുദ്ധജലം കുടിക്കാൻ ശീലിക്കാം. ജലാംശം കുറയുന്നതും രോഗപ്രതിരോധം കുറയുന്നതിന് കാരണമാകും. പ്ലാസ്റ്റിക്കിന്റെ ഉപയോഗവും, വാഹനങ്ങളുടെ ഉപയോഗവും പരമാവധി കുറക്കാൻ ശ്രമിക്കാം. ഫാക്റ്ററികളിലെ മാലിന്യങ്ങൾ മനുഷ്യന് ദോഷം വരാത്തരീതിയിൽ സംസ്കരിക്കുന്നതിന് ഫാക്റ്ററികൾ ആരംഭിക്കുമ്പോൾത്തന്നെ അതിനുവേണ്ടുന്ന നിർദേശങ്ങൾ കൃത്യമായും കൊടുക്കുകയും അത് നടപ്പിലാകുന്നുണ്ടോയെന്നു അധികാരികൾ പരിശോധിക്കുകയും ചെയ്യുക. ഇങ്ങനെയുള്ള ചെറിയചെറിയ കാര്യങ്ങൾ ചെയ്യുന്നതുവഴി വലിയവലിയ മഹാരോഗങ്ങളെ നമുക്ക് കുറച്ചെങ്കിലും പ്രതിരോധിക്കാൻ കഴിയും. ഈ കൊറോണക്കാലത്തു നാം കേൾക്കുന്ന ഏറ്റവും പ്രധാനമായ രണ്ടുകാര്യങ്ങളാണ് വ്യക്തിശുചിത്വവും പരിസരശുചിത്വവും. ഇവരണ്ടും നമ്മുടെ ജീവവായുപോലെ നമ്മൾ കത്തുശൂക്ഷിച്ചാൽ മാരകമായ പകർച്ചവ്യാധികളിൽ നിന്നും നമുക്ക് സ്വയം രക്ഷപ്പെടാനും അതുവഴി സമൂഹത്തെയും രാജ്യത്തെയും ലോകത്തെത്തന്നെയും രക്ഷിക്കുവാനും കഴിയും. അതിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. രോഗപ്രധിരോധശക്‌തി വർദ്ധിപ്പിക്കാം രോഗങ്ങളെ ചെറുത്തുനിൽക്കാം.  " പ്രതിരോധം തീർക്കാം; സ്വയം പ്രധിരോധിച്ചുകൊണ്ട് "

 " നമ്മുടെ സുരക്ഷ നാടിന്റെ രക്ഷ "

യദുനന്ദൻ. എസ്
5 B എം ആർ എം കെ എം എം എച്ച് എസ് എസ് , ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം