എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

ഒരു പാവപെട്ട വീട്ടിലെ കുട്ടിയാണ് ചിന്നു. ചിന്നുവിന്റെ അമ്മയാണ് സുമതി. ചിന്നു ദിവസവും രാവിലെ ഭക്ഷണം കഴിക്കാൻ മടി കാണിക്കും. അങ്ങനെയിരിക്കെ ഒരു ദിവസം ചിന്നു രാവിലെ ആഹാരമൊന്നും കഴിച്ചില്ല. ആ സമയത്തു ചിന്നുവും അമ്മയും തമ്മിലുള്ള സംഭാഷണം. അമ്മ :മോളെ ചിന്നു, എഴുന്നേൽക്കു ചിന്നു :കുറച്ചു കൂടി കഴിയട്ടെ അമ്മേ അമ്മ :എഴുന്നേൽക്കു സ്കൂളിൽ പോണ്ടെ ചിന്നു :ശരി അമ്മേ ചിന്നു കുളിച്ചു റെഡിയായി സ്കൂളിൽ പോകാൻ ബാഗും എടുത്തു വന്നു. അമ്മ: എന്തെങ്കിലും കഴിച്ചിട്ട് പോകു ചിന്നു ചിന്നു :ഇല്ല അമ്മേ എനിക്ക് വിശപ്പില്ല. അമ്മ :അതെന്താ നിനക്ക് വിശപ്പില്ലാത്തത്? ചിന്നു: എങ്കിൽ എനിക്ക് എന്തെങ്കിലും പലഹാരം ഉണ്ടെങ്കിൽ തരു അമ്മ: ശരി ചിന്നു സ്കൂളിലേക്ക് പോയി കുറച്ചു കഴിഞ്ഞു ക്ലാസ്സ്‌ ടീച്ചർ ചിന്നുവിന് വയറു വേദനയാണെന്നു അറിയിക്കുന്നു. അങ്ങനെ അമ്മയും ചിന്നുവും കൂടി ഡോക്ടറെ കാണാൻ പോയി. ഡോക്ടർ: മോൾക്ക് എന്താ പ്രശ്നം അമ്മ: വയറുവേദന ആണ് ഡോക്ടർ ഡോക്ടർ :ചിന്നു ബേക്കറി പലഹാരങ്ങൾ കൂടുതലായി കഴിക്കാറുണ്ടല്ലേ? 'അമ്മ: ഉവ്വ് ഡോക്ടർ ഡോക്ടർ: കൊച്ചു കുട്ടിയല്ലേ ചിന്നു. നാടൻ ഭക്ഷണങ്ങൾ മാത്രം കഴിക്കുക. വല്ലപ്പോഴും ഇത് പോലുള്ള പലഹാരങ്ങൾ കഴിച്ചാൽ മതി. ചിന്നു: ഡോക്ടർ, എൻറെ ക്ലാസ്സിൽ ഞാൻ മാത്രമല്ല ഇതുപോലെ ബേക്കറി പലഹാരങ്ങൾ കൂടുതലായി കഴിക്കുന്നത്. മിക്ക കുട്ടികളും കഴിക്കും. പിന്നെ എനിക്ക് മാത്രം എങ്ങനെ ആണ് വയറു വേദന വന്നത്? ഡോക്ടർ: അത് ഓരോരുത്തരുടെയും ശരീരത്തിന്റെ പ്രതിരോധ ശക്തി അനുസരിച്ചിരിക്കും. 'അമ്മ: ശരി ഡോക്ടർ. ഇനി ഞാൻ ശ്രദ്ധിച്ചോളാം. ഡോക്ടർ: നമ്മുടെ സമൂഹത്തിൽ ഒരുപാടു ആളുകൾ ഇതുപോലെ ഹോട്ടൽ ഭക്ഷണവും ബേക്കറി പലഹാരങ്ങളും കൂടുതലായി കഴിക്കുന്നുണ്ട്. ശുചിത്വമില്ലാത്ത ചുറ്റുപാടിൽ നിർമിക്കുന്ന ഇത്തരം ആഹാര സാധനങ്ങൾ നമ്മുടെ രോഗപ്രതിരോധ ശക്തി ഇല്ലാതാക്കുന്നു. അത് നമ്മെ പെട്ടെന്ന് രോഗിയാക്കുന്നു. അതുകൊണ്ട് നമ്മൾ കഴിവതും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പിന്തുടരുക. ആരോഗ്യമാണ് ഏറ്റവും വലിയ ധനം. ചിന്നു: തീർച്ചയായും ഡോക്ടർ. നന്ദി.

ധന്യലാൽ
8 D എം ആർ എം കെ എം എം എച്ച് എസ് എസ് , ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ