എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/പൊരുതാം ഒരുമിച്ച്

Schoolwiki സംരംഭത്തിൽ നിന്ന്
പൊരുതാം ഒരുമിച്ച്

മനുഷ്യനും,ജന്തുക്കളും സസ്യജാലങ്ങളും, ജീവജാലങ്ങളും,അജൈവജാലങ്ങളും ചേർന്നതിനെയാണ് പരിസ്ഥിതി എന്ന് പറയുന്നത്. ഹരിതഭംഗിയേറിയ ഈ പരിസ്ഥിതി ഇന്ന് കാണുവാൻ സാധിക്കുന്നില്ല. പരിസ്ഥിതിക്ക് ദോഷമായ പ്രവൃത്തികളാണ് നാം ഇന്ന് കാണുന്നത്. ഈ പ്രവൃത്തിമൂലം സസ്യങ്ങളുടെയും മൃഗങ്ങളുടെയും ആവാസ വ്യവസ്ഥകളെല്ലാം താളം തെറ്റുന്നു. ഈ ജീവജാലങ്ങളെ മാത്രമല്ല മനുഷ്യൻെ നിലനിൽപ്പിനെയും ഇത് ബാധിക്കും . അതാണല്ലോ നാം ഇന്ന് കാണുന്നത് . പരിസ്ഥിതിയുമായുള്ള ബന്ധം ഇന്ന് കുറഞ്ഞു വരുകയാണ് .

മനുഷ്യന്റെ അത്യാർത്തി മൂലം പരിസ്ഥിതിയെ നശിപ്പിക്കുന്നു . മനുഷ്യൻെറ നിലനിർപ്പിന് ആവശ്യമുള്ള ഒന്നാണ് ജലം. അതിൽ പാസ്റ്റിക്ക് എന്ന മാരക വസ്തുവിനെ വലിച്ചെറിഞ്ഞ് മലിനമാക്കുന്നു . ചപ്പുചവറുകൾ വലിച്ചെറിഞ്ഞ് ഇടാൻ ഉള്ള ഒരു സ്ഥലമാണാ നദി താടകങ്ങൾ? നാം ചിന്തിക്കുക? ജൂൺ 5 പരിസ്ഥിതി ദിനമായി നാം ആചരിക്കുന്നു. പരിസ്ഥിതി നമ്മുടെ അമ്മയാണ് അതിനെ ദുരുപയോഗിക്കരുത്. മറിച്ച് അതിനെ സംരക്ഷിക്കുകയാണ് വേണ്ടത്.

മനുഷ്യർ കുന്നുകൾ ,വയലുകൾ എല്ലാം ഇടിച്ചു നികുത്തി കെട്ടിടങ്ങൾ പണിയുന്നു ,ഫാകട്റികൾ , ഫ്ലാറ്റുകൾ എന്നിവ പണിയുന്നു . നദികൾ മണ്ണിട്ട് നികത്തുന്നു ,മനുഷ്യൻ ഇങ്ങനെ ചെയ്യുമ്പേൾ ഒരു നിമിഷം ഓർക്കുക അതിൻെ ഫലം നമുക്കു തന്നെ തിരിച്ച് കിട്ടുമെന്ന് അവർ ഒരിക്കലും ആലേചിക്കുന്നില്ല.അതാണ്‌ നാം നേരിട്ട വെള്ളപ്പൊക്കം, സുനാമി . രാജവെമ്പാലയെ പോലെ ലോകം മുഴുവൻ ഭീതിപടർന്ന കൊറോണ വൈറസ് . മനുഷ്യൻെറ ഈ പ്രവർത്തികൾ എന്ന് അവസാനിക്കും? വനങ്ങൾ വെട്ടി നശിപ്പിക്കുന്നു . മണ്ണിൻെറ ഗുണമേന്മ ഇവയെല്ലാം നശിച്ചു . രാസവസ്തുക്കളുടെയും കീടനാശിനികളുടെയും അതീവ ഉപയോഗം പരിസ്ഥിതിയെ കൊല്ലുകയാണ് . ദൈവം മനുഷ്യന് മൃഗങ്ങളിൽ നിന്നും വിശേഷ ബുദ്ധി നൽകി .പക്ഷിമൃഗാദികൾ വേണ്ടത് മാത്രം അവർ ഉപയോഗിക്കുന്നു. ഇനിയെങ്കിലും മനുഷ്യൻ എന്ന വർഗം പഠിക്കുമോ  ? ° പലതരത്തിലുള്ള അസുഖങ്ങൾ " പിടിക്കപെടുന്നു . കൊറോണ എന്ന വൈറസ് മൂലം ലക്ഷക്കണക്കിന് ജനങ്ങങ്ങൾ മരണപ്പെടുന്നു.

നമ്മുടെ അമ്മയായ പരിസ്ഥിതിയെ സ്നേഹിക്കാം..... കൊറോണയെ നമുക്ക് ഒരുമിച്ച്‌ നേരിടാം..... പരിസ്ഥിതിയെ സംരക്ഷിക്കാം

ഫാത്തിമ അർഷാദ്
7 B എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ്.ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം