കാത്തിരിപ്പ്
കഥ........ റിഫ മോളെ ബാപ്പ ഗൾഫിലാണ്.. ഉമ്മയുടെ വയറ്റിൽ അവൾ ഉള്ളപ്പോഴാണ് ബാപ്പ ഗൾഫിൽ പോയത്.. ഇന്നവൾക്ക് രണ്ടു വയസ്സാകാൻ കുറച്ചു ദിവസമേ ഉള്ളൂ... പിറന്നാൾ ദിവസം ബാപ്പ വരുമെന്ന് പറഞ്ഞിരുന്നു... വീഡിയോ കാളിൽ ബാപ്പയുമായി സംസാരിച്ചിട്ടുണ്ട്... ധാരാളം കളിക്കോപ്പും കുഞ്ഞുടുപ്പുമൊക്കെ കൊണ്ടു വരും ബാപ്പ.. റിഫ മോള് കാത്തിരിക്കുമ്പോഴാണ് കോവിഡ് 19 എന്ന രോഗം ലോകം മുഴുവൻ വ്യാപിച്ചത്.. അതിനെ തുടർന്ന് യാത്രകളെല്ലാം നിർത്തിവെച്ചു... റിഫ. മോളുടെ ബാപ്പ വരാൻ കഴിയാതെ വിഷമിച്ചു.. ഇന്ത്യ ലോക്കഡൗൺ തണലിൽ... രോഗത്തെ ശമിപ്പിക്കാൻ ഒരുങ്ങുകയാണ്... റിഫ മോളുടെ ബാപ്പ വീഡിയോ കാളിൽ അവളോട് സൂക്ഷിക്കാൻ പറഞ്ഞിട്ടുണ്ട്.... പുറത്തു പോകരുതെന്നും... കയ്യും മുഖവുമൊക്കെ നല്ല പോലെ കൂടെ കൂടെ കഴുകി വൃത്തിയാക്കണമെന്നും പറഞ്ഞിട്ടുണ്ട്... സൂക്ഷിച്ചാൽ നമുക്കിവനെ വേഗം തുരത്താം.. അപ്പൊ റിഫ മോളുടെ ബാപ്പക്ക് വേഗം നാട്ടിൽ വരാം... പടച്ചവൻ നമ്മെ എല്ലാവരെയും കാത്തുകൊള്ളട്ടെ.. ആമീൻ....
|