Upschoolkalarcode
26 ജനുവരി 2022 ചേർന്നു
പ്രവേശനോൽസവം: 2026
പ്രവേശനോത്സവം 2026 രണ്ട് മാസത്തെ വേനലവധിക്ക് ശേഷം 2026 ജൂൺ ഒന്നാം തീയതി ഒന്ന് പുതിയ വിദ്യാലയം എന്ന പ്രമേയത്തിൽ വർണ്ണാഭമായ പ്രവേശനോത്സവ വേദിക്ക് ഗവൺമെൻറ് യുപിഎസ് കളർകോട് സാക്ഷ്യം വഹിച്ചു. അക്ഷരദീപം തെളിയിച്ചും ബാൻ്റ് മേളത്തിൻ്റെ അകമ്പടിയോടുകൂടി നവാഗതരെയും വിശിഷ്ട വ്യക്തികളേയും സ്വാഗതം ചെയ്‌തു-SMC ചെയർമാൻ അധ്യക്ഷനായിരുന്ന വേദിയിൽ തുടർന്ന് നാടൻപാട്ട് കലാകാരൻ ആദിത്യൻ കുട്ടികവിതയിലൂടെയും നാടൻപാട്ടുകളിലൂടെയും കുട്ടികൾക്ക് ആസ്വാദ്യകരമായ വേദിയൊരുക്കി. തുടർന്ന് പേനയും നോട്ട്ബുക്കും മധുരവിതരണവും നടത്തി. എല്ലാവരും ചേർന്ന് സൈബർ സുരക്ഷ പ്രതിജ്ഞയും പരിസ്ഥിതിദിന പ്രതിജ്ഞയുമെടുത്തു