ഉപയോക്താവ്:Stjosephhss
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ വടക്കൻ പറവൂർ ഉപജില്ലയിലെ കൂനമ്മാവിലുള്ള ഒരു അൺ എയ്ഡഡ് വിദ്യാലയമാണ് സെൻറ് ജോസഫ്‌സ് എച്ച്. എസ് .എസ്.
ചരിത്രം
സമൂഹത്തിലെ പെൺകുട്ടികളുടെ ഉന്നമനം ലക്ഷ്യമാക്കി ചാവറ പിതാവിനാൽ 1866-ൽ സ്ഥാപിതമായ വിദ്യാലയമാണ് സെന്റ് ജോസഫ് സ്കൂൾ . ഓരോ പള്ളിയോടും ചേർന്ന് പള്ളിക്കൂടങ്ങൾ ഉണ്ടാകണമെന്നുള്ള ഒരു ദീർഘ വീക്ഷണമായിരുന്നു പിതാവിന്റേത് . ഇതിന്റെ തുടർച്ചയെന്നോണം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി1961- ൽ സ്ഥാപിതമായ ഒരു വിദ്യാലയമാണ് ഈ ഹൈസ്കൂൾ . ഈ സ്ഥാപനത്തിൽ പ്രഥമ പ്രധാന അധ്യാപികയായിരുന്നത് റവ . സി . ഹെൻട്രിന ആയിരുന്നു .തനിക്കു ലഭിച്ച സർക്കാർ ജോലി ഉപേക്ഷിച് സമൂഹത്തിന്റെ ഉയർച്ച മാത്രം കണ്ടു കൊണ്ട് സ്വയം സമർപ്പണം നടത്തിയ അദ്ധ്യാപികയാണ് സി , ഹെൻട്രിന .
1964- ലെ ആദ്യത്തെ SSLC- ബാച്ചിൽ 29- വിദ്യാർഥികൾ ആണ് ഉണ്ടായിരുന്നത് . 1995-96, മുതലാണ് ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ തുടങ്ങിയത് .വിദ്യാർത്ഥികളുടെയും രക്ഷകര്താക്കളുടെയും നിരന്തരമായ അഭ്യർത്ഥന മാനിച്ചു 2002-03,അധ്യയന വർഷത്തിൽ ഈ ഹൈ സ്കൂൾ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രവേശനം നൽകുന്ന ഒരു ഹയർ സെക്കന്ററി സ്കൂളായി ഗവണ്മെന്റ് അംഗീകാരം നൽകി .