ഉപയോക്താവ്:SNDP HSS MUVATTUPUZHA

Schoolwiki സംരംഭത്തിൽ നിന്ന്
SNDP HSS MUVATTUPUZHA
വിലാസം
മൂവാറ്റുപുഴ

എറണാകുളം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-11-2016SNDP HSS MUVATTUPUZHA



ചരിത്രം

"വിദ്യകൊണ്ട്‌ പ്രബുദ്ധരാവുക എന്ന മഹത്തായ ആദര്‍ശം ലോകത്തിന്‌ സമ്മാനിച്ച, ശ്രീനാരായണഗുരുദേവന്റെ നാമധേയത്തിലുള്ള ഈ വിദ്യാലയം 1964 ജൂണില്‍ സ്ഥാപിതമായി. മൂവാറ്റുപുഴ പട്ടണത്തിന്റെ ഹൃദയഭാഗത്തുള്ള ശ്രീകുമാരഭജനക്ഷേത്രാങ്കണത്തിലാണ്‌ ഈ സരസ്വതീ മന്ദിരം സ്ഥിതി ചെയ്യുന്നത്‌. എളിയ രീതിയില്‍ തുടങ്ങിയ ഈ വിദ്യാലയം പ്രശസ്‌തിയുടെ പടവുകള്‍ താണ്ടി ഇന്ന്‌ ഉന്നതവിജയം കരസ്ഥമാക്കിയിരിക്കുന്നു. എട്ട്‌, ഒന്‍പത്‌, പത്ത്‌ ക്ലാസ്സുകളില്‍ സമാന്തര ഇംഗ്ലീഷ്‌ മീഡിയം ഡിവിഷന്‍ പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂളില്‍ പതിമൂന്ന്‌ ഡിവിഷനുകളിലായി കുട്ടികള്‍ അധ്യയനം നടത്തിവരുന്നു. പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ ഉന്നതവിജയം കരസ്ഥമാക്കിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തില്‍ കഴിഞ്ഞ അധ്യയനവര്‍ഷം പത്താംക്ലാസ്സ്‌ പരീക്ഷയില്‍ ഇംഗ്ലീഷ്‌ മീഡിയത്തിന്‌ 100%വും മലയാളം മീഡിയത്തില്‍ 99.37% ആയിരുന്നു വിജയം. വിദ്യാഭ്യാസമെന്നതുകൊണ്ട്‌ വിദ്യാര്‍ത്ഥികളുടെ സര്‍വ്വതോന്മുഖമായ വികാസമാണ്‌ ഇവിടെ ലക്ഷ്യമാക്കുന്നത്‌. അഡ്വ. സി.കെ. സത്യന്‍ മാനേജരും ശ്രീ. റ്റി.എം. മൈതീന്‍കുട്ടി (എം.എ, ബിഎഡ്‌) ഹെഡ്‌മാസ്റ്റര്‍ സ്ഥാനവും വഹിക്കുന്ന ഈ സ്ഥാപനത്തില്‍ 22 അദ്ധ്യാപകരും നാല്‌ അനധ്യാപകരും സേവനമനുഷ്‌ഠിക്കുന്നു. ഈ സ്‌കൂളിന്റെ ചരിത്രത്തിലേക്കു തിരിഞ്ഞുനോക്കുമ്പോള്‍, മഹത്തായ വ്യക്തിത്വങ്ങളുടെ കഠിനപ്രയത്‌നമാണ്‌ ഈ സ്‌കൂള്‍ സ്ഥാപിക്കപ്പെട്ടതിനു പിന്നിലുള്ളതെന്ന്‌ കാണാം. മഹാനായ നേതാവ്‌ ആര്‍. ശങ്കര്‍ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിലാണ്‌ ഈ സ്‌കൂള്‍ അനുവദിച്ചുകിട്ടിയത്‌. ഹൈസ്‌കൂള്‍ വിഭാഗം മാത്രമാണ്‌ആദ്യം ആരംഭിച്ചത്‌. ആദ്യകാലത്ത്‌ സ്‌കൂളിന്‌ ഭൗതിക സാഹചര്യമൊരുക്കുന്നതിന്‌ കെട്ടിടത്തിന്റെ പൂര്‍ത്തീകരണം നടത്തി ക്ലാസ്സുകള്‍ ആരംഭിക്കുന്നതിന്‌ നന്നേ പാടു പെടേണ്ടിവന്നു. സ്‌കൂളിനുവേണ്ടി അക്ഷീണപ്രയത്‌നം നടത്തി ഇന്നത്തെ നിലയില്‍ സ്‌കൂളില്‍ എല്ലാം സാധിതമാക്കിയതിനുപിന്നില്‍ കഠിനാദ്ധ്വാനം നടത്തിയ മഹാനുഭാവന്മാരെ പ്രത്യേകം സ്‌മരിച്ചുകൊള്ളുന്നു. അവരില്‍ പ്രഥമ ഗണനീയര്‍ സ്‌കൂളിന്റെ പ്രഥമ മാനേജരായിരുന്ന ടി.ഒ. കുഞ്ഞുകുട്ടന്‍, എം.കെ. ശങ്കരന്‍ മേത്താനത്ത്‌, എം.കെ. പതാരി, വി.എ. ഗോവിന്ദന്‍ പുളിമൂട്ടില്‍, എം.കെ. നീലകണ്‌ഠന്‍ മൂത്തേടം, ശ്രീ. പി.ആര്‍. കൃഷ്‌ണന്‍, ശ്രീ. എം.കെ. കൃഷ്‌ണന്‍ മങ്ങാട്ട്‌, എം.എന്‍. കൃഷ്‌ണന്‍കുട്ടി മാരിയില്‍, ശ്രീ. എം.എന്‍. നീലകണ്‌ഠന്‍, ശ്രീ. വി.എ. കുഞ്ചു, ശ്രീ. ശങ്കരന്‍ വൈദ്യര്‍ എന്നിവരാണ്‌. സ്‌കൂളിന്റെ പ്രഥമഹെഡ്‌മാസ്റ്റര്‍ ആദരണീയനായ ശ്രീ. പി.എം. ജോര്‍ജ്‌സാര്‍ ആയിരുന്നു. സമീപ പ്രദേശത്തുള്ള പിന്നോക്ക വിഭാഗക്കാര്‍ക്ക്‌ അത്താണിയായിത്തീര്‍ന്നത്‌ അന്ന്‌ ഈ സ്‌കൂളായിരുന്നു. ഇന്ന്‌ സ്‌കൂള്‍ അതിന്റെ സുവര്‍ണ്ണകാലത്തിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണ്‌. 1998-ല്‍ പ്ലസ്‌ടു വിഭാഗം ആരംഭിച്ചു. അന്നുമുതല്‍ ഓരോവര്‍ഷവും പ്ലസ്‌ടുവിന്‌ 100% വിജയം കരസ്ഥമാക്കാന്‍ കഴിയുന്നുവെന്നത്‌ സ്‌കൂളിന്റെ അഭിമാനാര്‍ഹമായ നേട്ടങ്ങളില്‍പ്പെടുന്നു. അര്‍പ്പണമനസ്‌ക്കരും, മുല്യാധിഷ്‌ഠിത വിദ്യാഭ്യാസം ലക്ഷ്യമാക്കിക്കൊണ്ട്‌ അധ്വാനശീലരായി പ്രവര്‍ത്തിക്കുന്ന അധ്യാപകരും അച്ചടക്കമുള്ള വിദ്യാര്‍ത്ഥികളുമാണ്‌ ഈ സ്‌കൂളിന്റെ മൂലധനം. വിലാശമായ കളിസ്ഥലം, ആഫീസ്‌, സ്റ്റാഫ്‌ റൂം, ലൈബ്രറി, ലാബോറട്ടറി തുടങ്ങിയവയും ആധുനിക സജ്ജീകരണങ്ങളോടുകൂടിയ കമ്പ്യൂട്ടര്‍ലാബും, ക്ലാസ്‌മുറികളും അടങ്ങിയ വലിയൊരു കെട്ടിട സമുച്ചയമായി സ്‌കൂളിനെ മാറ്റിയതിന്‌, ഇപ്പോഴത്തെ മാനേജ്‌മെന്റിനുള്ള പങ്ക്‌ സ്‌തുത്യര്‍ഹമാണ്‌. ഈ കലാലയത്തില്‍ നിന്നും വിദ്യനേടിയവരില്‍ പലരും ഇന്ന്‌ പ്രശസ്‌തനിലയിലെത്തിയിട്ടുണ്ടെന്നതും സ്‌കൂളിന്‌ അഭിമാനിക്കാന്‍ വക നല്‍കുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

അഡ്വ. സി.കെ. സത്യന്‍ മാനേജരായിട്ടുള്ള് ഭരണ സമിതിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്‌മാസ്റ്റര്‍ ശ്രീ. റ്റി.എം. മൈതീന്‍കുട്ടി യും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീമതി കെ.കെ ലത യുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ. പി.എം. ജോര്‍ജ്,ഇ ഐ നാരായണന്‍ ,നടരാജന്‍ , മീനാക്ഷി ടീച്ചര്‍,കൊച്ചുത്രേസ്യ ടീച്ചര്‍,ത്രിവിക്രമന്‍ സാര്‍ ,പൊന്നമ്മ ടീച്ചര്‍, തുടങ്ങീയവര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വി.കെ.മോഹനന് - ഹൈക്കോടതി ജെഡ്ജി. സദാനന്ദന് -ചീഫ് എഞ്ചിനീയര്- ജലസേചന വകുപ്പൂ മുവാറ്റുപുഴ. ഡൊ.കിഷോര് -മുളയന്തടത്തില്- മുവാറ്റുപുഴ.

വഴികാട്ടി

വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം

എസ്‌.എന്‍.ഡി.പി. എച്ച്.എസ്.എസ്, മൂവാറ്റുപുഴ `

"https://schoolwiki.in/index.php?title=ഉപയോക്താവ്:SNDP_HSS_MUVATTUPUZHA&oldid=131403" എന്ന താളിൽനിന്ന് ശേഖരിച്ചത്