Priyapaul
25 ജനുവരി 2025 ചേർന്നു
HISTORY
നിത്യവും സഹായിക്കുന്ന പരിശുദ്ധ അമ്മയുടെ നാമധേയത്താൽ സ്ഥാപിതമായ സൊക്കോർസൊ വിദ്യാലയം.1949ൽ ആരംഭിച്ചെങ്കിലും 1976ൽ ആണ് ഹൈസ്കൂളായി ഉയർന്നത് 2000ത്തിൽ ഹൈയർസെക്കണ്ടറി വിഭാഗവും പ്രവര്ത്തനമാരംഭിച്ചു.കർമ്മലീത്ത സന്ന്യാസിനി സമൂഹത്തിന്റെ ഇരിഞ്ഞാലക്കുട പ്രവിശ്യക്ക് കീഴിലുള്ള ഈ വിദ്യാലയം ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ തന്നെ മുൻ നിരയിൽ നില്ക്കുന്നു..
ഈ വിദ്യാലയത്തിന്റെ പ്രഥമ ഹെഡ് മിസ്ട്രസായിരുന്ന സിസ്റ്റർ ജാനറ്റ് എല്ലാ ബാലാരിഷ്ടതകളും ഉൾ ക്കൊ ണ്ടുകൊണ്ട് വിദ്യാലയത്തെ ഇന്നത്തെ നിലയിലെത്തിക്കാൻ ചെയ്ത നിസ്തൂലവും ത്യാഗനിർഭരവുമായ കഠിനാധ്വാനം എന്നെന്നും സ്മരിക്കേണ്ടത്താണ‍്. വിദ്യാലയ പരിസരത്തെ ജനങ്ങൾ പൊതുവെ ഇടത്തരം കർഷകത്തൊഴിലാളികളാണ‍്.