പുനലൂർ

കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് പുനലൂർ.തമിഴ്നാട് സംസ്ഥാനവുമായി വളരെ അടുത്തായാണ് പുനലൂർ പട്ടണം സ്ഥിതിചെയ്യു ന്നത്.പുനലൂർ പട്ടണത്തിൽ തലയുയർത്തി നിൽക്കുന്ന തൂക്കുപാലം കല്ലടയറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്നു. തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുന്നാളിന്റെ കാലത്താണ് തൂക്കുപാലം നിർമ്മിച്ചുപൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്,ഇപ്പോൾ ഡാൽമിയ ഗ്രൂപ്പിന്റെ കീഴിലുള്ള പുനലൂർ പേപ്പർമിൽസ(1888ൽ ഒരു ബ്രിട്ടീഷുകാരൻ നിർമ്മിച്ചത് )എന്നിവ ഈ പട്ടണത്തിന്റെ പ്രധാന ആകർഷണങ്ങളാണ്.പുനലൂർ ഇപ്പോൾ നഗരസഭയുടെ ഭരണത്തിൻ കീഴിലാണ്.

പുനലൂർ തൂക്കുപാലം

തെക്കേ ഇന്ത്യയിലെ ഒരേയൊരു തൂക്കുപാലമാണ് പുനലൂർ തൂക്കുപാലം. ആൽബർട്ട് ഹെന്റി എന്ന ബ്രിട്ടീഷ് എഞ്ചിനിയർ 1877-ൽ കല്ലടയറിനു കുറുകെ നിർമ്മിച്ച ഈ തൂക്കുപാലം രണ്ടു തൂണുകൾ കൊണ്ട് താങ്ങിയിരിക്കുന്നു. ഇപ്പോൾ ഇത് ഒരു സ്മാരകമായി നിലനിർത്തിയിരിക്കുന്നു.

തീവണ്ടിപാത

തിരുവിതാംകൂറിലെ ആദ്യത്തെ റെയിൽപാത പുനലൂർ വഴിയായിരുന്നു. കേരളവും തമിഴ്നാടുമായി യാത്രസൗകര്യം ഒരുക്കുന്നതിനു ഈ പാത നിർണായകമായിരുന്നു

വിനോദസഞ്ചാരം

തെന്മല

പാലരുവി വെള്ളച്ചാട്ടംശ്രദ്ധേയരായ വ്യക്തികൾ

ലളിതാംബികഅന്തർജനം

പുനലൂർ ബാലൻ

ആരാധനാലയങ്ങൾ

*ശ്രീ ധർമ്മശാസ്ത്ര ക്ഷേത്രം ശാസ്താംകോണം

*ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

S N കോളേജ് പുനലൂർ

പൊതുസ്ഥാപനങ്ങൾ

*പുനലൂർ താലൂക്ക് ആശുപത്രി

*താലൂക്ക് ഓഫീസ് പുനലൂർ

*കൃഷിഭവൻ

"https://schoolwiki.in/index.php?title=ഉപയോക്താവ്:P1212302&oldid=2600635" എന്ന താളിൽനിന്ന് ശേഖരിച്ചത്