ഉപയോക്താവ്:Mups orkkatteri
പി കെ മെമ്മോറിയൽ യു പി സ്കൂൾ ഓർക്കാട്ടേരി
ഓർക്കാട്ടേരിയിലെയും സമീപപ്രദേശങ്ങളിലെയും നിരവധി പേർക്ക് വിജ്ഞാനത്തിന്റെ പൊൻവെളിച്ചം പകർന്നു നൽകിയ വിദ്യാലയമാണ് ഓർക്കാട്ടേരി പി കെ മെമ്മോറിയൽ യു പി സ്കൂൾ . കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിൽ ഏറാമല പഞ്ചായത്തിൽ ഓർക്കാട്ടേരി ടൗണിന്റെ തെക്കുവശത്തായി സ്ഥിതിചെയ്യുന്നു. ഓർക്കാട്ടേരി മാപ്പിള യു പി സ്കൂൾ എന്ന നാമധേയത്തിൽ ദീർഘകാലം അറിയപ്പെട്ടിരുന്ന ഈ സ്ഥാപനം ആദരണീയനായ മുൻ മാനേജർ ജനാബ് പികെ കുഞ്ഞമ്മദ് ഹാജി സ്മരണാർത്ഥം 2017 ഏപ്രിൽ 2 ന് പികെ മെമ്മോറിയൽ യു പി സ്കൂൾ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു .ഏതാണ്ട് 96 വർഷങ്ങൾക്കു മുമ്പ്,കൃത്യമായി പറഞ്ഞാൽ 1925 ലാണ് ഓർക്കാട്ടേരിയുടെ ഹൃദയഭൂമികയിൽ ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്.